---
title: "തലശേരിയിൽ  കാട്ടുപന്നിയിറങ്ങി ; ഇരുചക്ര - കാൽ നടയാത്രക്കാർക്കും, വീട്ടുകാർക്കും ജാഗ്രതാ നിർദ്ദേശം"
english_title: "A wild boar landed in Thalassery;Two-wheelers - Caution for Pedestrians and Householders"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/178377/a-wild-boar-landed-in-thalasserytwo-wheelers-caution-for-pedestrians-and-householders"
published_at: "2024-01-21T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aca9be0e9a0_Untitled-3_copy.jpg"
keywords: []
---

# തലശേരിയിൽ  കാട്ടുപന്നിയിറങ്ങി ; ഇരുചക്ര - കാൽ നടയാത്രക്കാർക്കും, വീട്ടുകാർക്കും ജാഗ്രതാ നിർദ്ദേശം

> **Lead Summary:** ***തലശേരി: ***തലശേരി ടൗണിൽ കാട്ടുപന്നിയിറങ്ങി. തലശേരി ഓവർ ബ്രിഡ്ജ്, ജുബിലീ റോഡ്, കാന്താലാട്ടു പള്ളി പരിസരത്താണ് കാട്ടുപന്നിയെ കണ്ടെത്തിയത്. റോഡിൽ കൂടി തലങ്ങും വിലങ്ങും ഓടുകയാണ് കാട്ടുപന്നി.

## Article Content

***തലശേരി: ***തലശേരി ടൗണിൽ കാട്ടുപന്നിയിറങ്ങി. തലശേരി ഓവർ ബ്രിഡ്ജ്, ജുബിലീ റോഡ്, കാന്താലാട്ടു പള്ളി പരിസരത്താണ് കാട്ടുപന്നിയെ കണ്ടെത്തിയത്. റോഡിൽ കൂടി തലങ്ങും വിലങ്ങും ഓടുകയാണ് കാട്ടുപന്നി.

ഇരുചക്രവാഹന യാത്രികരും, കാൽനടയാത്രക്കാരും, സമീപത്തെ വീട്ടുകാരും രാത്രിയിലടക്കം ശ്രദ്ധിക്കണമെന്ന് നഗരസഭാംഗം ടിസി അബ്ദുൽ ഖിലാബ് മുന്നറിയിപ്പ് നൽകി. വിവരം വനം വകുപ്പിനെയും അറിയിച്ചിട്ടുണ്ട്. കുട്ടികളെ വീടിനു പുറത്തിറക്കാതെ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/178377/a-wild-boar-landed-in-thalasserytwo-wheelers-caution-for-pedestrians-and-householders)