---
title: "പ്രാണ പ്രതിഷ്ഠ ; തിരുവങ്ങാട് ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ "
english_title: "Prana Pratishta;Special Ceremonies in Thiruvananthapuram Temple"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/178563/prana-pratishtaspecial-ceremonies-in-thiruvananthapuram-temple"
published_at: "2024-01-22T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ade7c7a20bd_Untitled-2_copy.jpg"
keywords: []
---

# പ്രാണ പ്രതിഷ്ഠ ; തിരുവങ്ങാട് ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ 

> **Lead Summary:** *** തലശ്ശേരി: ***അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്നതിൻറെ ഭാഗമായി തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തിങ്കളാഴ്ച രാവിലെമുതൽ പ്രത്യേക ചടങ്ങുകൾ നടക്കും.

## Article Content

*** തലശ്ശേരി: ***അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്നതിൻറെ ഭാഗമായി തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തിങ്കളാഴ്ച രാവിലെമുതൽ പ്രത്യേക ചടങ്ങുകൾ നടക്കും.

രാവിലെ വിഷ്ണുസഹസ്രനാമാർച്ചനയ്ക്കുശേഷം 6.30 മുതൽ 11 വരെ ഭജന. 11 മുതൽ 12 വരെ പഞ്ചവാ ദ്യം. 12 മുതൽ പ്രാണപ്രതിഷ്ഠ നടക്കുന്ന സമയംവരെ 108 ശ്രീരാമനാമജപം.

ശേഷം സമൂഹമഠത്തിൽ സദ്യ. വൈകീട്ട് ക്ഷേത്രത്തിൽ ചുറ്റുവിളക്ക്, ദീപസ്തംഭം, നിറമാല, 101 നാഴി അവിൽനിവേദ്യം, ക്ഷേത്ര പരിസരത്ത് ദീപാലങ്കാരം എന്നിവയുണ്ടാകും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/178563/prana-pratishtaspecial-ceremonies-in-thiruvananthapuram-temple)