---
title: "കണ്ണൂർ ടൗണിൽ വൻ കഞ്ചാവ് വേട്ട ; 2 കിലോ, 200 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ"
english_title: "Big ganja hunt in Kannur town;A young man was arrested with 2 kg and 200 grams of ganja"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/178623/big-ganja-hunt-in-kannur-towna-young-man-was-arrested-with-2-kg-and-200-grams-of-ganja"
published_at: "2024-01-22T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae175ea8ed7_Untitled-4_copy.jpg"
keywords: []
---

# കണ്ണൂർ ടൗണിൽ വൻ കഞ്ചാവ് വേട്ട ; 2 കിലോ, 200 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** *** ***എക്സൈസ് എൻഫോഴ്സ്മെൻറ് ആൻറ് നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് കണ്ണൂർ നഗരത്തിൽ നടത്തിയ പരിശോധനയിലാണ് ബംഗാൾ സ്വദേശി റാബിയുൾ ഖാൻ അറസ്റ്റിലായത്. വിതരണത്തിനായി എത്തിച്ച 2 കിലോ 200 ഗ്രാം കഞ്ചാവും ഇയാളിൽ നിന്നും പിടികൂടി. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇടപാടുകാർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നതിൽ പ്രധാനിയാണിയാളെന്ന് എക്സൈസ് ദ്യോഗസ്ഥർ പറഞ്ഞു.

## Article Content

*** ***എക്സൈസ് എൻഫോഴ്സ്മെൻറ് ആൻറ് നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് കണ്ണൂർ നഗരത്തിൽ നടത്തിയ പരിശോധനയിലാണ് ബംഗാൾ സ്വദേശി റാബിയുൾ ഖാൻ അറസ്റ്റിലായത്. വിതരണത്തിനായി എത്തിച്ച 2 കിലോ 200 ഗ്രാം കഞ്ചാവും ഇയാളിൽ നിന്നും പിടികൂടി. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇടപാടുകാർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നതിൽ പ്രധാനിയാണിയാളെന്ന് എക്സൈസ് ദ്യോഗസ്ഥർ പറഞ്ഞു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ഷാബുവിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ എൻഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്തു.

പ്രിവൻ്റീവ് ഓഫീസർ പി.കെ അനിൽകുമാർ, ആർ.പി അബ്ദുൽ നാസർ, കെ.സി ഷിബു, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഹരിദാസൻ, ഇ.സുജിത്ത്, ടി.ഖാലിദ്, എക്സൈസ് ഓഫീസർ ടി.കെ ഷാൻ, എക്സൈസ് ഡ്രൈവർ സോൾദേവ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/178623/big-ganja-hunt-in-kannur-towna-young-man-was-arrested-with-2-kg-and-200-grams-of-ganja)