---
title: "തലശേരിയിൽ പള്ളിയിൽ അതിക്രമിച്ച് കയറി യോഗം അലങ്കോലമാക്കിയെന്ന്  ;  സി.ഒ.ടി.  നസീറിനെതിരേ ജാമ്യമില്ലാ കേസ്"
english_title: "that they broke into the church in Thalassery and disturbed the meeting;C.O.T.Non-bailable case against Nazir"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/178748/that-they-broke-into-the-church-in-thalassery-and-disturbed-the-meetingcotnon-bailable-case-against-nazir"
published_at: "2024-01-22T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae95d4e439b_Untitled-8_copy.jpg"
keywords: []
---

# തലശേരിയിൽ പള്ളിയിൽ അതിക്രമിച്ച് കയറി യോഗം അലങ്കോലമാക്കിയെന്ന്  ;  സി.ഒ.ടി.  നസീറിനെതിരേ ജാമ്യമില്ലാ കേസ്

> **Lead Summary:** ***തലശേരി: *** പുരാതന മുസ്‌ലിം ആരാധനാ കേന്ദ്രമായ ഓടത്തിൽ പള്ളിയിൽ അതിക്രമിച്ച് കയറി പള്ളി പരിപാലന കമ്മിറ്റിയോഗം അലങ്കോലമാക്കുകയും, മിനുട്‌സ് ബുക്ക് തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ മുൻ നഗരസഭാ കൗൺസിലറും, മുൻ സിപിഎം നേതാവുമായ സി.ഒ.ടി നസീറിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

## Article Content

***തലശേരി: *** പുരാതന മുസ്‌ലിം ആരാധനാ കേന്ദ്രമായ ഓടത്തിൽ പള്ളിയിൽ അതിക്രമിച്ച് കയറി പള്ളി പരിപാലന കമ്മിറ്റിയോഗം അലങ്കോലമാക്കുകയും, മിനുട്‌സ് ബുക്ക് തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ മുൻ നഗരസഭാ കൗൺസിലറും, മുൻ സിപിഎം നേതാവുമായ സി.ഒ.ടി നസീറിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

ശനിയാഴ്‌ച രാവിലെയായിരുന്നകേസിനാസ്‌പദമായ സംഭവം. ഓടത്തിൽ പള്ളി പരിപാലന കമ്മറ്റി അംഗം സി. കെ. പി ഫൈസലിൻ്റെ പരാതിയിലാണ് തലശേരി ടൗൺ പോലീസ് കേസെടുത്തത്.

ഡിസബർ 31 ന് പള്ളിയുടെ ജനറൽ ബോഡി യോഗം ചേർന്ന് 17 അംഗ നിർവാഹക സമിതിയെ തെരഞ്ഞെടുത്തിരുന്നു. തുടർന്ന് ശനിയാഴ്‌ച നിർവഹാക സമിതിയോഗം നടക്കുന്നതിനിടെ സി.ഒ.ടി നസീർ പള്ളിയിൽ അതിക്രമിച്ച് കടന്ന് അക്രമം നടത്തിയെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/178748/that-they-broke-into-the-church-in-thalassery-and-disturbed-the-meetingcotnon-bailable-case-against-nazir)