---
title: "മുസ്ലിഹ് മഠത്തിൽ കണ്ണൂർ കോർപ്പറേഷൻ്റെ അഞ്ചാമത് മേയർ ; എൽ ഡി എഫിനെ ഞെട്ടിച്ച്  വോട്ടുചോർച്ച"
english_title: "5th Mayor of Kannur Corporation in Muslim Math;Leakage of votes shocked the LDF"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/178750/5th-mayor-of-kannur-corporation-in-muslim-mathleakage-of-votes-shocked-the-ldf"
published_at: "2024-01-22T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae97792e414_Untitled-9_copy.jpg"
keywords: []
---

# മുസ്ലിഹ് മഠത്തിൽ കണ്ണൂർ കോർപ്പറേഷൻ്റെ അഞ്ചാമത് മേയർ ; എൽ ഡി എഫിനെ ഞെട്ടിച്ച്  വോട്ടുചോർച്ച

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ കോർപറേഷന്റെ അഞ്ചാമത്തെ മേയറായി മുസ്ലിംലീഗിലെ മുസ്ലിഹ് മഠത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് കോർപ റേഷൻ കൗൺസിൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പി ലാണ് സി.പി.എം. സ്ഥാനാർ ത്ഥിയായ എം.സുകന്യയെ പരാജയപ്പെടുത്തി മുസ്ലിഹ് മഠ ത്തിൽ മേയറായി തെരഞ്ഞെ ടുക്കപ്പെട്ടത്.

## Article Content

**കണ്ണൂർ: **കണ്ണൂർ കോർപറേഷന്റെ അഞ്ചാമത്തെ മേയറായി മുസ്ലിംലീഗിലെ മുസ്ലിഹ് മഠത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് കോർപ റേഷൻ കൗൺസിൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പി ലാണ് സി.പി.എം. സ്ഥാനാർ ത്ഥിയായ എം.സുകന്യയെ പരാജയപ്പെടുത്തി മുസ്ലിഹ് മഠ ത്തിൽ മേയറായി തെരഞ്ഞെ ടുക്കപ്പെട്ടത്.

മുസ്ലിഹ് മഠത്തിൽ 36ഉം എൻ സുകന്യ 18ഉം വോട്ട് നേടി. 35 കൗൺസിലർമാരുള്ള യു.ഡി.എഫിന് ഒരു വോട്ട് അധികം ലഭി ച്ചു. ഇത് ഇടതു കേന്ദ്രങ്ങളെ ഞെട്ടിച്ചു. സി.പി.എം കൗൺസിലറായ കൊക്കേൻപാറ വാർഡ് കൗൺസിലർ കുഞ്ഞമ്പുവിന്റെ വോട്ടാണ് യു. ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.

കോൺഗ്രസിൽ നിന്നും അച്ചടക്ക നടപടി നേ രിട്ട പി.കെ.രാഗേഷും കെ.പി. അനിതയും മുസ്ലിഹ് മഠത്തി ലിന് തന്നെ വോട്ട് ചെയ്തു. വരണാധികാരിയായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/178750/5th-mayor-of-kannur-corporation-in-muslim-mathleakage-of-votes-shocked-the-ldf)