---
title: "വാഹന ഇടപാട് വഞ്ചന ; കണ്ണൂരുകാരനെതിരെ നീലേശ്വരത്ത് കേസ്"
english_title: "Vehicle fraud;Nileswaram case against Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/178813/vehicle-fraudnileswaram-case-against-kannur"
published_at: "2024-01-23T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af516b8ba38_download_(4).jpg"
keywords: []
---

# വാഹന ഇടപാട് വഞ്ചന ; കണ്ണൂരുകാരനെതിരെ നീലേശ്വരത്ത് കേസ്

> **Lead Summary:** ***കണ്ണൂർ: ***വാഹന ഇടപാടുമായി ബന്ധപ്പെട്ട് വഞ്ചന നടത്തിയെന്നതിന് കണ്ണൂർ പള്ളിക്കുന്ന് സൗഭാഗ്യ കോംപ്ലക്‌സിൽ കാർവേൾഡ് ഉടമ നമ്പ്യാർപ്പറമ്പിൽ ജിമ്മി തോമസിന് എതിരെ നീലേശ്വരം പോലീസ് കേസെടുത്തു.

## Article Content

***കണ്ണൂർ: ***വാഹന ഇടപാടുമായി ബന്ധപ്പെട്ട് വഞ്ചന നടത്തിയെന്നതിന് കണ്ണൂർ പള്ളിക്കുന്ന് സൗഭാഗ്യ കോംപ്ലക്‌സിൽ കാർവേൾഡ് ഉടമ നമ്പ്യാർപ്പറമ്പിൽ ജിമ്മി തോമസിന് എതിരെ നീലേശ്വരം പോലീസ് കേസെടുത്തു.

കോട്ടപ്പുറം ഉച്ചൂളിക്കുതിരിലെ ജസീൽ മൻസിലിൽ പി.കെ ഇബ്രാഹിമിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞവർഷം ജനുവരി 11ന് ജിമ്മി ജോസ് കെ.എൽ 58 എ 3993 നമ്പർ കാർ രണ്ട് ലക്ഷം രൂപയ്ക്ക് ഇബ്രാഹിമിന് വിറ്റിരുന്നു.

എന്നാൽ ഇതിന്റെ രേഖകൾ മാറ്റി നൽകാത്തതിനെത്തുടർന്ന് ഇബ്രാഹിം പണം തിരികെ ആവശ്യപ്പെട്ടപ്പോൾ 20,000 രൂപ യൂസർ ഫീ കഴിച്ച് ബാക്കി 1,80,000 രൂപക്ക് അലഹബാദ് ബാങ്ക് കണ്ണൂർ ശാഖയുടെ പേരിൽ ചെക്ക് നൽകി. ചെക്ക് മാറാൻ ബാങ്കിനെ സമീപിച്ചപ്പോൾ പണമില്ലെന്ന് മനസിലായി. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/178813/vehicle-fraudnileswaram-case-against-kannur)