---
title: "ഗവർണർ - സർക്കാർ പോര് തുടരുന്നു, നയപ്രഖ്യാപനം ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ ;  കേരള നിയമസഭാ ചരിത്രത്തിലാദ്യം "
english_title: "The Governor-Government battle continues, the Governor ends the policy announcement in one minute;For the first time in the history of Kerala Legislative Assembly"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/179317/the-governor-government-battle-continues-the-governor-ends-the-policy-announcement-in-one-minutefor-the-first-time-in-the-history-of-kerala-legislative-assembly"
published_at: "2024-01-25T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1f0c20034b_1200_65adfdc08c223_governor.jpg"
keywords: []
---

# ഗവർണർ - സർക്കാർ പോര് തുടരുന്നു, നയപ്രഖ്യാപനം ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ ;  കേരള നിയമസഭാ ചരിത്രത്തിലാദ്യം 

> **Lead Summary:** നയപ്രഖ്യാപനം ഒരു മിനിറ്റ് 17 സെക്കന്‍ഡില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രസംഗം മുഴുവന്‍ വായിക്കാതെ അവസാന പാരഗ്രാഫ് മാത്രം വായിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഒരു വിശദീകരണം പോലും നല്‍കാതെയാണ് ഗവര്‍ണര്‍ സഭ വിട്ടിറങ്ങിയത്.

## Article Content

നയപ്രഖ്യാപനം ഒരു മിനിറ്റ് 17 സെക്കന്‍ഡില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രസംഗം മുഴുവന്‍ വായിക്കാതെ അവസാന പാരഗ്രാഫ് മാത്രം വായിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഒരു വിശദീകരണം പോലും നല്‍കാതെയാണ് ഗവര്‍ണര്‍ സഭ വിട്ടിറങ്ങിയത്.

കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. നയപ്രഖ്യാപനത്തിനായി സഭയിലെത്തിയപ്പോഴും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് മുഖം കൊടുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. ഇരുവരും കൈ കൊടുത്തില്ല. പൂച്ചെണ്ട് മാത്രം കൈമാറുകയാണ് ഉണ്ടായത്.  മാധ്യമങ്ങളോട് പ്രതികരിക്കാനും ഗവര്‍ണര്‍ തയ്യാറായില്ല.

സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഗവർണർ-സർക്കാർ പോര് അതിന്‍റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നതിനിടയിലാണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. നയപ്രഖ്യാപനം കഴിഞ്ഞ് 29ന് വീണ്ടും സഭ സമ്മേളനം ചേരുന്നതോടെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കേരളത്തിലെ കേളികൊട്ടിന് തുടക്കമാകും.

പ്രതിപക്ഷത്തിന് മുന്നില്‍ വിഷയങ്ങള്‍ നിരവധി. എക്സാലോജികില്‍ തുടങ്ങി, നവകേരള സദസിനെതിരായ പ്രതിഷേധത്തിലെ പൊലീസ് നടപടികള്‍ വരെ നിയമസഭയിൽ കത്തിപ്പടരും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/179317/the-governor-government-battle-continues-the-governor-ends-the-policy-announcement-in-one-minutefor-the-first-time-in-the-history-of-kerala-legislative-assembly)