---
title: "വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്നതിലെ പ്രധാനി യായ മുക്കോല സ്വദേശി നദീർ പിടിയിലായി"
english_title: "Yaya Mukola resident Nadeer, who was the mastermind of supplying drugs to the students, was arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/179343/yaya-mukola-resident-nadeer-who-was-the-mastermind-of-supplying-drugs-to-the-students-was-arrested"
published_at: "2024-01-25T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1fb69db305_download_(2).jpg"
keywords: []
---

# വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്നതിലെ പ്രധാനി യായ മുക്കോല സ്വദേശി നദീർ പിടിയിലായി

> **Lead Summary:** **കണ്ണൂർ: **വിദ്യാർത്ഥികൾക്ക് മയക്കുമരുന്നും കഞ്ചാവും എത്തിച്ചു നൽകുന്നതിൽ പ്രധാനിയായ യുവാവ് മെത്താം ഫിറ്റാമിനും , കഞ്ചാവുമായി പിടിയിലായി. തളിപ്പറമ്പ് മുക്കോലയിൽ താമസിക്കുന്ന നദീർ പി എന്നയാളാണ് മാരക മയക്കുമരുന്നായ മെത്താം ഫിറ്റാമിനും കഞ്ചാവുമായി പിടിയിലായത്. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനൻ പി പിയും പാർട്ടിയുമാണ് മയക്ക്മരുന്ന് വിൽപനക്കിടെ നദീറിനെ പിടികൂടിയത് .

## Article Content

**കണ്ണൂർ: **വിദ്യാർത്ഥികൾക്ക് മയക്കുമരുന്നും കഞ്ചാവും എത്തിച്ചു നൽകുന്നതിൽ പ്രധാനിയായ യുവാവ് മെത്താം ഫിറ്റാമിനും , കഞ്ചാവുമായി പിടിയിലായി. തളിപ്പറമ്പ് മുക്കോലയിൽ താമസിക്കുന്ന നദീർ പി എന്നയാളാണ് മാരക മയക്കുമരുന്നായ മെത്താം ഫിറ്റാമിനും കഞ്ചാവുമായി പിടിയിലായത്. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനൻ പി പിയും പാർട്ടിയുമാണ് മയക്ക്മരുന്ന് വിൽപനക്കിടെ നദീറിനെ പിടികൂടിയത് .

5 ഗ്രാമോളം മെത്താ ഫിറ്റാമിനും ഒരു പാക്കറ്റ് കഞ്ചാവുമാണ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ പി പി ജനാർദനന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകളായി ഇയാൾ കണ്ണൂർ എക്സൈസ് പാർട്ടിയുടെ നീരീക്ഷണത്തിലായിരുന്നു. നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ ഇയാൾ ബേഗ്ലൂരിൽ നിന്ന് നേരിട്ട് മയക്കുമരുന്നും കഞ്ചാവും വാങ്ങി കണ്ണൂർ ജില്ലയുടെ പല ഭാഗത്തും കൂടിയ വിലക്ക് ചില്ലറ വിൽപന നടത്തുകയാണ് പതിവ്.

തളിപ്പറമ്പ് എക്സൈസ് ഓഫിസിൽ മാത്രം ഇയാൾക്കെതിരെ മൂന്നോളം മയക്ക് മരുന്ന് കേസുകൾ നിലവിലുണ്ട്. തളിപ്പറമ്പ്, ധർമശാല തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമാണ് ഇയാൾ പ്രധാനമായും കഞ്ചാവും മയക്കുമരുന്നും വിൽപന നടത്തിയിരുന്നത്. ധർമശാലയിൽ നിഫ്റ്റ്, എഞ്ചിനിയറിംഗ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മയക്ക്മരുന്ന് എത്തിച്ച് കൊടുക്കുന്നതിൽ പ്രധാനിയാണ് നദീർ പി. പെൺകുട്ടികൾ അടക്കം നിരവധി വിദ്യാർത്ഥികളെയും യുവാക്കളെയും ഇയാൾ മയക്കുമരുന്നിന്റെ ചതിയിൽ പെടുത്തിയിട്ടുണ്ട്.

ഫോണിലുടെ മയക്ക്മരുന്നിന് ആവശ്യപെട്ടാൽ ഏതെങ്കിലും സ്ഥലത്ത് മയക്കുമരുന്ന് ഒളിപ്പിച്ച് വെച്ച് അതിന്റെ ലൊക്കേഷൻ വാങ്ങുന്നവർക്ക് അയച്ച് കൊടുക്കുകയും ഓൺലെൻ പേമെന്റിലുടെ പൈസ വാങ്ങുകയുമാണ് ഇയാളുടെ വിൽപന രീതി. കണ്ണൂർ തെക്കി ഭാഗത്ത് മയക്ക്മരുന്ന് വിൽക്കുന്നതിന് വരുന്നതിനിടയിലാണ് ഇയാൾ എക്സൈസിന്റെ പിടിയിലായത്. പ്രതിയെ പിടികൂടിയ സംഘത്തിൽ പ്രിവെന്റീവ് ഓഫിസർ നിസാർ കൂലോത്ത്, വിനോദ്.വി.കെ . പ്രിവെന്റി വ് ഓഫിസർ ഗ്രേഡ് ജിതേഷ് സി. സിവിൽ എക്സൈസ് ഓഫിസർ സനീബ് കെ .എക്സൈന് ഡ്രൈവർ പ്രകാശൻ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/179343/yaya-mukola-resident-nadeer-who-was-the-mastermind-of-supplying-drugs-to-the-students-was-arrested)