---
title: "ഓടിക്കൊണ്ടിരിക്കെ കാറിന് പെട്രോൾ പമ്പുകൾക്കും, മദ്യഷാപ്പുകൾക്കും സമീപത്തു വച്ച്  തീപ്പിടിച്ചു ; ഫയർഫോഴ്‌സിൻ്റെ ഇടപെടലിൽ മാഹി രക്ഷപ്പെട്ടത് തല നാരിഴക്ക്."
english_title: "While running, the car caught fire near petrol pumps and liquor shops;Mahi survived with the intervention of the fire force."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/179568/while-running-the-car-caught-fire-near-petrol-pumps-and-liquor-shopsmahi-survived-with-the-intervention-of-the-fire-force"
published_at: "2024-01-26T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b32900c6079_Untitled-1_copy.jpg"
keywords: []
---

# ഓടിക്കൊണ്ടിരിക്കെ കാറിന് പെട്രോൾ പമ്പുകൾക്കും, മദ്യഷാപ്പുകൾക്കും സമീപത്തു വച്ച്  തീപ്പിടിച്ചു ; ഫയർഫോഴ്‌സിൻ്റെ ഇടപെടലിൽ മാഹി രക്ഷപ്പെട്ടത് തല നാരിഴക്ക്.

> **Lead Summary:** കാസർകോട് നിന്ന് വരികയായിരുന്ന കാറിന് മാഹി പഴയ പോസ്റ്റാഫീസിന് സമീപം സ്കൈ ഗാലറിയുടെ അരികിൽ വച്ചാണ് തീപ്പിടിച്ചത്. ജനങ്ങൾ ഇതോടെ പരിഭ്രാന്തരായി.

## Article Content

കാസർകോട് നിന്ന് വരികയായിരുന്ന കാറിന് മാഹി പഴയ പോസ്റ്റാഫീസിന് സമീപം സ്കൈ ഗാലറിയുടെ അരികിൽ വച്ചാണ് തീപ്പിടിച്ചത്. ജനങ്ങൾ ഇതോടെ പരിഭ്രാന്തരായി.

മാഹി ഫയർഫോഴ്സ് സ്ഥലത്തെത്തി തത്ക്ഷണം തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നാല് വിദേശമദ്യഷാപ്പുകൾക്കും, രണ്ട് പെട്രോൾ പമ്പുകൾക്കുമിടയിലാണ് കാറിൽ അഗ്നിബാധയുണ്ടായത്. കാറിലുള്ള ആളുകൾക്ക് ആർക്കും തന്നെ പരിക്കില്ല. എല്ലാവരും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/179568/while-running-the-car-caught-fire-near-petrol-pumps-and-liquor-shopsmahi-survived-with-the-intervention-of-the-fire-force)