---
title: "പത്മ പുരസ്കാരങ്ങളിൽ  പ്രാഞ്ചിയേട്ടന്മാരില്ല,  അർഹിച്ച കരങ്ങളിൽ തന്നെ 'ശ്രീ'യായി പത്മ "
english_title: "There are no successors in the Padma awards, Padma as 'Sri' in the deserving hands"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/179607/there-are-no-successors-in-the-padma-awards-padma-as-sri-in-the-deserving-hands"
published_at: "2024-01-26T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3470eab8c2_Untitled-5_copy.jpg"
keywords: []
---

# പത്മ പുരസ്കാരങ്ങളിൽ  പ്രാഞ്ചിയേട്ടന്മാരില്ല,  അർഹിച്ച കരങ്ങളിൽ തന്നെ 'ശ്രീ'യായി പത്മ 

> **Lead Summary:** പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് നേട്ടം. മൂന്ന് മലയാളികള്‍ക്കുള്‍പ്പെടെ ആകെ 34 പേര്‍ക്കാണ് ഈ വര്‍ഷം പത്മശ്രീ ലഭിച്ചത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരൻ ഇപി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകൻ സത്യനാരായണ ബലേരി എന്നിവരാണ് കേരളത്തില്‍ നിന്നും ഇത്തവണ പത്മശ്രീ പുരസ്കാരം നേടിയത്.

## Article Content

പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് നേട്ടം. മൂന്ന് മലയാളികള്‍ക്കുള്‍പ്പെടെ ആകെ 34 പേര്‍ക്കാണ് ഈ വര്‍ഷം പത്മശ്രീ ലഭിച്ചത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരൻ ഇപി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകൻ സത്യനാരായണ ബലേരി എന്നിവരാണ് കേരളത്തില്‍ നിന്നും ഇത്തവണ പത്മശ്രീ പുരസ്കാരം നേടിയത്.

അർഹതപ്പെട്ട സ്ഥാനങ്ങളിൽ ഉള്ളവരാണ് പത്മ നേടിയത്. പല പ്രാഞ്ചിയേട്ടന്മാരെയും പിന്തള്ളി കേരളത്തിൽ ഉൾപ്പടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അർഹിച്ച കരങ്ങൾ തന്നെയാണ് 'പത്മ' നേടിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/179607/there-are-no-successors-in-the-padma-awards-padma-as-sri-in-the-deserving-hands)