---
title: "തലശേരി കാവുംഭാഗം ഭാസ്ക്കർ റാവു മന്ദിര വാർഷികാഘോഷത്തിൻ്റെ ഭാഗമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Thalassery Kavumbhag Bhaskar Rao Mandira organized a free mega medical camp as part of its anniversary celebrations."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/180131/thalassery-kavumbhag-bhaskar-rao-mandira-organized-a-free-mega-medical-camp-as-part-of-its-anniversary-celebrations"
published_at: "2024-01-28T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b60af807a1a_Untitled-2_copy.jpg"
keywords: []
---

# തലശേരി കാവുംഭാഗം ഭാസ്ക്കർ റാവു മന്ദിര വാർഷികാഘോഷത്തിൻ്റെ ഭാഗമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** കൊളശ്ശേരി കാവുംഭാഗം ഭാസ്കർ റാവു മന്ദിര വാർഷികാഘോഷത്തിൻ്റെ ഭാഗമായി സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മിഴി ആശുപത്രി, ഓറിക്കിൾ, സക്ഷമ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വൈദ്യ പരിശോധനാ ക്യാമ്പ് നടത്തിയത്. തലശേരി സേവാഭാരതി പ്രസിഡണ്ട് അഡ്വ. പി. പ്രേമരാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

കൊളശ്ശേരി കാവുംഭാഗം ഭാസ്കർ റാവു മന്ദിര വാർഷികാഘോഷത്തിൻ്റെ ഭാഗമായി സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മിഴി ആശുപത്രി, ഓറിക്കിൾ, സക്ഷമ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വൈദ്യ പരിശോധനാ ക്യാമ്പ് നടത്തിയത്. തലശേരി സേവാഭാരതി പ്രസിഡണ്ട് അഡ്വ. പി. പ്രേമരാജൻ ഉദ്ഘാടനം ചെയ്തു.

പി.പി സുരേഷ് ബാബു അധ്യക്ഷനായി. സാമൂഹ്യ പ്രവർത്തകനും, മുൻ ബാങ്ക് മാനേജറുമായ കെ.എം ധർമ്മപാലൻ, മിഴി ആശുപത്രി എംഡി അശ്വതി രജീഷ്, ഓറിക്കിൾ എംഡി സ്നേഹ ബ്യൂള, ഡോ. ധനിഷ, സക്ഷമ കണ്ണൂർ ജില്ലാ സെക്രട്ടറി പി.വി നിഷാന്ത്, ആഘോഷ സമിതി പ്രസിഡൻ്റ് കിരൺ ബാബു എന്നിവർ സംസാരിച്ചു. വയോജനങ്ങളടക്കം ഒട്ടേറെ പേർ ക്യാമ്പിൽ പങ്കെടുത്ത് പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/180131/thalassery-kavumbhag-bhaskar-rao-mandira-organized-a-free-mega-medical-camp-as-part-of-its-anniversary-celebrations)