---
title: "പേര് അന്വർത്ഥമാക്കി കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റി ;  വറ്റൽമുളക് കൃഷിയിൽ നൂറ് മേനി വിളവ്"
english_title: "The name was changed to Mahi Village Committee;100 mani yield in chilli cultivation"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/180536/the-name-was-changed-to-mahi-village-committee100-mani-yield-in-chilli-cultivation"
published_at: "2024-01-29T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7c8bd54982_Untitled-2_copy.jpg"
keywords: []
---

# പേര് അന്വർത്ഥമാക്കി കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റി ;  വറ്റൽമുളക് കൃഷിയിൽ നൂറ് മേനി വിളവ്

> **Lead Summary:** **മാഹി: ** കർഷക സംഘമെന്നത് കടലാസു സംഘടനയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കർഷക സംഘം മാഹി വില്ലേജ് കമ്മിറ്റി. മുണ്ടോക്ക് ക്ഷേത്ര പരിസരത്ത് നടന്ന വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെപി നൗഷാദ് അധ്യക്ഷത വഹിച്ചു .

## Article Content

**മാഹി: ** കർഷക സംഘമെന്നത് കടലാസു സംഘടനയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കർഷക സംഘം മാഹി വില്ലേജ് കമ്മിറ്റി. മുണ്ടോക്ക് ക്ഷേത്ര പരിസരത്ത് നടന്ന വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെപി നൗഷാദ് അധ്യക്ഷത വഹിച്ചു .

കർഷകസംഘം ഏരിയ സെക്രട്ടറി രമേശ് ബാബുരാജ്, പ്രസിഡന്റ്‌ കാരായി ചന്ദ്രശേഖരൻ, ജില്ലാ കമ്മിറ്റി അംഗം ഹരീന്ദ്രൻ, സി പി എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ, റിട്ടയേർഡ് കൃഷി ഡയറക്ടർ കെ. പി ജയരാജ്, ലോക്കൽ സെക്രട്ടറി കെ പി സുനിൽകുമാർ,വെളിയമ്പ്ര വിജയൻ എന്നിവർ സംസാരിച്ചു. കർഷകസംഘം വില്ലേജ് സെക്രട്ടറി സ്വാഗതവും, ട്രഷറർ മനോഷ് പുത്തലം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/180536/the-name-was-changed-to-mahi-village-committee100-mani-yield-in-chilli-cultivation)