---
title: "കതിരൂരിൽ ഭാര്യയെ മുറിയിൽ ബന്ദിയാക്കി കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി"
english_title: "Verdict today in Katirur case where wife was held hostage in the room and stabbed to death"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/180619/verdict-today-in-katirur-case-where-wife-was-held-hostage-in-the-room-and-stabbed-to-death"
published_at: "2024-01-30T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b88686a3e13_download_(4).jpg"
keywords: []
---

# കതിരൂരിൽ ഭാര്യയെ മുറിയിൽ ബന്ദിയാക്കി കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി

> **Lead Summary:** ***കതിരൂർ:*** അമ്മയും മറ്റും കിടന്നുറങ്ങിയ ശേഷം അടുക്കള മുറിയിൽ പാത്രം കഴുകുകയായിരുന്ന ഭാര്യയെ മുറിയിൽ ബന്ദിയാക്കി അടിച്ചും, കുത്തിയും കൊലപ്പെടുത്തി യെന്ന കേസിൻ്റെ വിധി ഇന്ന് ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് എ.വി.മൃദുല പ്രഖ്യാപിക്കും.

## Article Content

***കതിരൂർ:*** അമ്മയും മറ്റും കിടന്നുറങ്ങിയ ശേഷം അടുക്കള മുറിയിൽ പാത്രം കഴുകുകയായിരുന്ന ഭാര്യയെ മുറിയിൽ ബന്ദിയാക്കി അടിച്ചും, കുത്തിയും കൊലപ്പെടുത്തി യെന്ന കേസിൻ്റെ വിധി ഇന്ന് ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് എ.വി.മൃദുല പ്രഖ്യാപിക്കും.

കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വയൽ പീടിക, ശ്രീനാരായണമഠത്തിനടുത്ത് താമസിച്ചു വരുന്ന ഡ്രൈവർ കോയോടൻ വീട്ടിൽ കെ.വി.പത്മനാഭൻ (54) ആണ് കേസിലെ പ്രതി. പ്രതിയുടെ രണ്ടാം ഭാര്യ നായാ ട്ടുപാറ കോവൂരിലെ ശ്രീജ (40) യെയാണ് പ്രതി കൊലപ്പെടുത്തിയത്. 2015 ഒക്ടോബർ 6 ന് രാത്രി പതിനൊന്നര മണിയോടെ പ്രതിയുടെ വീട്ടിൽ വെച്ചാണ് കേസിന്നാസ് പദമായ സംഭവം. 2008ലാണ് പ്രതി ശ്രീജയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ രണ്ട് പെൺ മക്കളുണ്ട്. 15 വർ ഷം മുമ്പ് പ്രതി തളിപറമ്പിലെ ഒരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു.

ആ ബന്ധത്തിൽ ഒരു മകളും ഉണ്ട്. കൊല്ലപ്പെട്ട ശ്രീജക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നു ള്ള സംശയമാണ് കൊലക്ക് ആധാരമായി ആരോപിക്കപ്പെട്ടത്. ടി.കുമാരൻ്റെ പരാതിപ്രകാരമാണ് പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്.ഡോ.എസ്. ഗോപാലകൃഷ്‌ണപിള്ള, ഡോ. ഗോപകുമാർ, തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയിരുന്ന എസ്. സൂരജ്, സൈൻ്റിഫിക് അനീഷ് തൈക്കടവൻ, വില്ലേജ് ഓഫീസർ ദിലീപ് കിനാത്തി, പഞ്ചായത്ത് സിക്രട്ടറി എൻ.പവിത്രൻ, പോലീസ് ഓഫീസർമാരായ സുരേന്ദ്രൻ കല്യാടൻ, കെ.പ്രേംസദൻ സുധീഷ്, പി. സിന, കെ.പി. പ്രേമൻ, സുനിൽ കുമാർ, ഫോട്ടോഗ്രാഫർ സി.ആർ പുരുഷോത്തമൻ തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീ ഡർ അഡി. ഇ. ജയറാംദാസ് ആണ് ഹാജരാവുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/180619/verdict-today-in-katirur-case-where-wife-was-held-hostage-in-the-room-and-stabbed-to-death)