---
title: "കണ്ണൂരിലെ ബാങ്ക് ജീവനക്കാരിയുടെ മരണം ; കൊലപാതകമെന്ന് പിതാവ്"
english_title: "Death of bank employee in Kannur;The father called it murder"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/180638/death-of-bank-employee-in-kannurthe-father-called-it-murder"
published_at: "2024-01-30T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b892fd2934a_Untitled-4_copy.jpg"
keywords: []
---

# കണ്ണൂരിലെ ബാങ്ക് ജീവനക്കാരിയുടെ മരണം ; കൊലപാതകമെന്ന് പിതാവ്

> **Lead Summary:** ***കണ്ണൂർ : ***കഴിഞ്ഞ ദിവസം മരണപ്പെട്ട എസ് ബി ഐ മാടായി കോഴിബസാർ ബ്രാഞ്ച് ജീവനക്കാരി ദിവ്യയുടെ മരണം കൊലപാതകമാണെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പിതാവ് എം ശങ്കരൻ പഴയങ്ങാടി പോലീസിൽ പരാതി നൽകി. ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിലായിരുന്നു ദിവ്യ യു ടെ മൃതദേഹം കണ്ടത്.

## Article Content

***കണ്ണൂർ : ***കഴിഞ്ഞ ദിവസം മരണപ്പെട്ട എസ് ബി ഐ മാടായി കോഴിബസാർ ബ്രാഞ്ച് ജീവനക്കാരി ദിവ്യയുടെ മരണം കൊലപാതകമാണെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പിതാവ് എം ശങ്കരൻ പഴയങ്ങാടി പോലീസിൽ പരാതി നൽകി. ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിലായിരുന്നു ദിവ്യ യു ടെ മൃതദേഹം കണ്ടത്.

വ്യാഴാഴ്ചയായിരുന്നു മരണം. അടുത്തിലയിലെ ഉണ്ണികൃഷ്ണ നുമായി ഒരു വർഷം മുമ്പാണ് ദിവ്യ വിവാഹിതയായത്. ഭർത്താവും ഭർതൃമാതാവും മകളെ നിരന്തരം ജാതി അധിക്ഷേപം നടത്തി പീഡിപ്പി ക്കാറുണ്ടായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/180638/death-of-bank-employee-in-kannurthe-father-called-it-murder)