---
title: "പിസി ജോർജ് ബിജെപിയിലേക്ക് ; ജനപക്ഷം ഇല്ലാതാകും"
english_title: "PC George to BJP;The people will disappear"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/180725/pc-george-to-bjpthe-people-will-disappear"
published_at: "2024-01-30T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8ce4be2236_Untitled-6_copy.jpg"
keywords: []
---

# പിസി ജോർജ് ബിജെപിയിലേക്ക് ; ജനപക്ഷം ഇല്ലാതാകും

> **Lead Summary:** പി.സി ജോർജിൻ്റെ ജനപക്ഷം ബിജെപിയിൽ ലയിക്കും. പ്രവർത്തകർക്ക് ബി ജെ പി യിൽ അംഗത്വമെടുക്കണമെന്നാണ് പൊതുവികാരമെന്നും, ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് തീരുമാനമുണ്ടാകുമെന്ന് പിസി ജോർജ് പറഞ്ഞു.

## Article Content

പി.സി ജോർജിൻ്റെ ജനപക്ഷം ബിജെപിയിൽ ലയിക്കും. പ്രവർത്തകർക്ക് ബി ജെ പി യിൽ അംഗത്വമെടുക്കണമെന്നാണ് പൊതുവികാരമെന്നും, ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് തീരുമാനമുണ്ടാകുമെന്ന് പിസി ജോർജ് പറഞ്ഞു.

ജനപക്ഷം ബിജെപിക്കൊപ്പം പോകും. ബിജെപിയിൽ അംഗത്വം എടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി അഭിപ്രായം. ലയനം എന്ന് പറയാൻ ആകില്ല.

നദിയിൽ തോടു ചേരുന്നു അത്ര മാത്രമെ പറയാനാകു.' പി സി ജോർജ്ജ് പറഞ്ഞു. ബിജെ പി യിൽ ചേരണമെന്ന അനുകൂലമായ നിലപാടാണ് ജനപക്ഷം സംസ്ഥാന നേതൃത്വത്തിന്റേത്. ബിജെപിയെ ഇക്കാര്യം അറിയിച്ചു. പത്തനം തിട്ടയിൽ സ്ഥാനാർത്ഥിയാകണമെന്ന നിർബന്ധമില്ലെന്നും പി സി ജോർജ് അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/180725/pc-george-to-bjpthe-people-will-disappear)