---
title: "തലശേരിയിലെ തട്ടുകടയിൽ  നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചെടുത്ത് കൂത്തുപറമ്പിൽ വിൽക്കാൻ ശ്രമിച്ച പിണറായി സ്വദേശി  അറസ്റ്റിൽ"
english_title: "A native of Pinarayi was arrested for stealing a mobile phone from a thatched roof shop in Thalassery and trying to sell it in Koothuparam."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/181170/a-native-of-pinarayi-was-arrested-for-stealing-a-mobile-phone-from-a-thatched-roof-shop-in-thalassery-and-trying-to-sell-it-in-koothuparam"
published_at: "2024-02-01T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb3025ee6ef_download_(2).jpg"
keywords: []
---

# തലശേരിയിലെ തട്ടുകടയിൽ  നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചെടുത്ത് കൂത്തുപറമ്പിൽ വിൽക്കാൻ ശ്രമിച്ച പിണറായി സ്വദേശി  അറസ്റ്റിൽ

> **Lead Summary:** **പിണറായി: ** പിണറായി ബൈത്തുൽ ഹുദയിലെ യുസഫ് നെയാണ് തലശേരി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

## Article Content

**പിണറായി: ** പിണറായി ബൈത്തുൽ ഹുദയിലെ യുസഫ് നെയാണ് തലശേരി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ ടി.സി.മുക്കിൽ റംജീന എന്ന യുവതിയുടെ തട്ടുകടയിൽ നിന്ന് അവരുടെ മൊബൈൽ ഫോൺ മോഷ്ടിക്കുകയും, കൂത്തുപറമ്പിൽ ഒരു ഷോപ്പിൽ വിൽക്കാനെത്തുകയുമായിരുന്നു. മൊബൈൽ ഷോപ്പ് ഉടമയ്ക്ക് സംശയം തോന്നി ചോദിച്ചപ്പോൾ തനിക്ക് വീണുകിട്ടിയതാ ണെന്നായിരുന്നു മറുപടി.

ഇയാളെ പിടിച്ചുവച്ച് വിവരം പോലീസിലറിയിച്ചു. എന്നാൽ ഇതിനിടെ ഇയാൾ ഓടി രക്ഷപ്പെട്ടു. പിന്നാലെയോടിയ നാട്ടുകാർ വീണ്ടും പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/181170/a-native-of-pinarayi-was-arrested-for-stealing-a-mobile-phone-from-a-thatched-roof-shop-in-thalassery-and-trying-to-sell-it-in-koothuparam)