---
title: "യുവതിയെ പീഡിപ്പിക്കാൻ ശ്രമം ;  യുവാവിന് തടവും പിഴയും"
english_title: "Attempt to molest the young woman;The youth was imprisoned and fined"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/181469/attempt-to-molest-the-young-womanthe-youth-was-imprisoned-and-fined"
published_at: "2024-02-02T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc7b26b7c44_download.jpg"
keywords: []
---

# യുവതിയെ പീഡിപ്പിക്കാൻ ശ്രമം ;  യുവാവിന് തടവും പിഴയും

> **Lead Summary:** ****** റോഡിൽ കൂടി നടന്ന് പോവുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവിനെ ഒന്നര വർഷം തടവിനും, 10,000 രൂപ പിഴ അടക്കാനും തലശേരി ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസ്സാർ അഹമ്മദ് ശിക്ഷിച്ചു.

## Article Content

****** റോഡിൽ കൂടി നടന്ന് പോവുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവിനെ ഒന്നര വർഷം തടവിനും, 10,000 രൂപ പിഴ അടക്കാനും തലശേരി ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസ്സാർ അഹമ്മദ് ശിക്ഷിച്ചു.

ആറളം സ്വദേശി കെ.എ. സനീഷിനെ(30) യാണ് കോടതി ശിക്ഷിച്ചത്. 2016 നവംമ്പർ 8 ന് വൈകീട്ടാണ് പരാതിക്കാധാരമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെ. അജിത്ത് കുമാർ ഹാജരായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/181469/attempt-to-molest-the-young-womanthe-youth-was-imprisoned-and-fined)