---
title: "പിണറായിയിൽ എക്സൈസ് പരിശോധന ; റോഡരികിൽ ഒളിപ്പിച്ച 40 കുപ്പി  മാഹി മദ്യം പിടികൂടി"
english_title: "Excise inspection in Pinarayi;40 bottles of Mahi liquor hidden on the roadside were seized"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/181496/excise-inspection-in-pinarayi40-bottles-of-mahi-liquor-hidden-on-the-roadside-were-seized"
published_at: "2024-02-02T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc89adc290e_Untitled-3_copy.jpg"
keywords: []
---

# പിണറായിയിൽ എക്സൈസ് പരിശോധന ; റോഡരികിൽ ഒളിപ്പിച്ച 40 കുപ്പി  മാഹി മദ്യം പിടികൂടി

> **Lead Summary:** ***പിണറായി:*** പിണറായി എരുവട്ടി പാലത്തിന് സമീപം റോഡരികിൽ ഒളിപ്പിച്ചനിലയിൽ 40 കുപ്പി മാഹി മദ്യം എക്സൈസ് സംഘം കണ്ടെടുത്തു. എൻഫോഴ്സ്മെൻ്റ് പ്രവർത്തനത്തിൻ്റെ ഭാഗമായി പിണറായി എക്സൈസ് ഇൻസ്പെക്‌ടർ കെ. സുബിൻരാജിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

## Article Content

***പിണറായി:*** പിണറായി എരുവട്ടി പാലത്തിന് സമീപം റോഡരികിൽ ഒളിപ്പിച്ചനിലയിൽ 40 കുപ്പി മാഹി മദ്യം എക്സൈസ് സംഘം കണ്ടെടുത്തു. എൻഫോഴ്സ്മെൻ്റ് പ്രവർത്തനത്തിൻ്റെ ഭാഗമായി പിണറായി എക്സൈസ് ഇൻസ്പെക്‌ടർ കെ. സുബിൻരാജിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

അസി.എക്സൈസ് ഇൻസ്പെക്ടർമാരായ പി. സന്തോഷ് കുമാർ, കെ.വി റാഫി, പ്രിവൻ്റീവ് ഓഫീസർ എംസി വിനോദ് കുമാർ, വനിതാ എക്സൈസ് ഓഫീസർ എം.രമ്യ ഡ്രൈവർ പി.സുകേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/181496/excise-inspection-in-pinarayi40-bottles-of-mahi-liquor-hidden-on-the-roadside-were-seized)