---
title: "മാനന്തവാടിയിൽ എത്തിയത് കർണാടക വനം വകുപ്പ് പിടികൂടിയ തണ്ണീർ എന്ന ആന"
english_title: "An elephant named Thanneer, caught by the Karnataka Forest Department, arrived in Mananthavadi"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/181499/an-elephant-named-thanneer-caught-by-the-karnataka-forest-department-arrived-in-mananthavadi"
published_at: "2024-02-02T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc8b0c6c644_65bc7b168a6fb_Screenshot_2024-02-02-10-36-01-09_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# മാനന്തവാടിയിൽ എത്തിയത് കർണാടക വനം വകുപ്പ് പിടികൂടിയ തണ്ണീർ എന്ന ആന

> **Lead Summary:** മാനന്തവാടി: ടൗണിൽ ഇറങ്ങി ആശങ്ക സൃഷ്ട്ടിച്ച ആന കർണാടക വനം വകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് തുറന്നുവിട്ട ആന. കർണാടകയിലെ ഹസനിൽ സഹാറ എസ്റ്റേറ്റിൽ നിന്നും രണ്ടാഴ്ച മുമ്പാണ് ആനയെ പിടികൂടിയത്. തുടർന്ന് ഇതിന് തണ്ണീർ എന്ന പേര് നൽകി.

## Article Content

മാനന്തവാടി: ടൗണിൽ ഇറങ്ങി ആശങ്ക സൃഷ്ട്ടിച്ച ആന കർണാടക വനം വകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് തുറന്നുവിട്ട ആന. കർണാടകയിലെ ഹസനിൽ സഹാറ എസ്റ്റേറ്റിൽ നിന്നും രണ്ടാഴ്ച മുമ്പാണ് ആനയെ പിടികൂടിയത്. തുടർന്ന് ഇതിന് തണ്ണീർ എന്ന പേര് നൽകി.

അന്ന് തന്നെ കർണാടകയിലെ മൂലഹള്ള വനത്തിൽ തുറന്ന് വിട്ടു. നിരീക്ഷണ ചുമതല മൈസൂർ വനം വകുപ്പിന് ആണ്. ആനയെ തുറന്നുവിട്ട സ്ഥലത്ത് നിന്നും വനം വഴി 200 കിലോ മീറ്റർ ആണ് മാനന്തവാടിയിലേക്ക്.

കർണാടകയിലെ കാപ്പി തോട്ടങ്ങളിൽ ശല്യം വർധിച്ചതിനെ തുടർന്നാണ് തണ്ണീറിനെ വനം വകുപ്പ് പിടികൂടിയത്. മാനന്തവാടിയിൽ നിലവിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. മയക്ക് വെടി വെക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/181499/an-elephant-named-thanneer-caught-by-the-karnataka-forest-department-arrived-in-mananthavadi)