---
title: "തലശേരിയിൽ വീടു നിര്‍മ്മാണ പ്രവൃത്തിക്കിടയില്‍ മുകള്‍ നിലയിലെ സണ്‍ഷൈഡ് തകർന്നു വീണു ; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം"
english_title: "In Thalassery, the sunshade on the upper floor collapsed during house construction;A tragic end for the guest worker"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/181610/in-thalassery-the-sunshade-on-the-upper-floor-collapsed-during-house-constructiona-tragic-end-for-the-guest-worker"
published_at: "2024-02-02T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bccd09b0d47_Untitled-10_copy.jpg"
keywords: []
---

# തലശേരിയിൽ വീടു നിര്‍മ്മാണ പ്രവൃത്തിക്കിടയില്‍ മുകള്‍ നിലയിലെ സണ്‍ഷൈഡ് തകർന്നു വീണു ; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

> **Lead Summary:** **തലശേരി: ** തലശേരിയിൽ വീടു നിര്‍മ്മാണ പ്രവൃത്തിക്കിടയില്‍ മുകള്‍ നിലയിലെ സണ്‍ഷൈഡ് തകർന്നു വീണു . അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം.

## Article Content

**തലശേരി: ** തലശേരിയിൽ വീടു നിര്‍മ്മാണ പ്രവൃത്തിക്കിടയില്‍ മുകള്‍ നിലയിലെ സണ്‍ഷൈഡ് തകർന്നു വീണു . അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം.

വെസ്റ്റ് ബംഗാള്‍ സ്വദേശി സിക്കന്ദറാണ് (45) മരിച്ചത്. തലശേരിക്കടുത്ത് മാടപ്പീടികയിൽ വെള്ളിയാഴ്ച ഉച്ച ക്കാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ സിക്കന്തറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസിയായ മാടപീടിക സ്വദേശി താജുദ്ദീന്‍ പണിയുന്ന വീട്ടിന്റെ മുകള്‍നിലയിലെ മുറിയുടെ ബീമും സണ്‍ഷൈഡുമാണ് താങ്ങ് നീക്കുന്നതിനിടയില്‍ പൊടുന്നനെ ഇളകി സിക്കന്ദറിന്റെ ദേഹത്ത് വീണത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി നിര്‍മ്മാണ പ്രവൃത്തി നടക്കുകയാണിവിടെ. മതിയായ സുരക്ഷയില്ലാത്തതാണ് അപകടത്തിനിടയാക്കിയത്. ഏതാനും ദിവസം മുന്‍പാണ് ബീം കോൺക്രീറ്റ് ചെയ്തത്. നിര്‍മ്മാണത്തിന് വേറെയും തൊഴിലാളികള്‍ ഉണ്ടായിരുന്നു. അവരെല്ലാം മറ്റു ഭാഗങ്ങളിലായിരുന്നതിനാല്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പഴയ വീട് പൊളിച്ചു മാറ്റിയ സ്ഥലത്താണ് പുതിയ വീട് നിര്‍മ്മാണം നടക്കുന്നത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/181610/in-thalassery-the-sunshade-on-the-upper-floor-collapsed-during-house-constructiona-tragic-end-for-the-guest-worker)