---
title: "തലശേരിയിൽ സപ്ലൈ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി മഹിളാ കോൺഗ്രസ് തലശേരി ബ്ലോക്ക് കമ്മിറ്റി"
english_title: "Mahila Congress Thalassery block committee protested in front of the supply office in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/181956/mahila-congress-thalassery-block-committee-protested-in-front-of-the-supply-office-in-thalassery"
published_at: "2024-02-03T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be54efd6018_Untitled-5_copy.jpg"
keywords: []
---

# തലശേരിയിൽ സപ്ലൈ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി മഹിളാ കോൺഗ്രസ് തലശേരി ബ്ലോക്ക് കമ്മിറ്റി

> **Lead Summary:** ***തലശേരി: *** സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ദുരന്തമാണ് വീട്ടമ്മമാർ അനുഭവിക്കുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സി.ടി സജിത്ത്. .

## Article Content

***തലശേരി: *** സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ദുരന്തമാണ് വീട്ടമ്മമാർ അനുഭവിക്കുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സി.ടി സജിത്ത്. .

അരിവില വർധനവിലും സപ്ലൈകോ, മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ സാധനങ്ങൾ ലഭ്യമാക്കാത്തതിലും പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് തലശേരി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സപ്ലൈ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസി.കെ.ലതിക അധ്യക്ഷയായി. ജില്ലാ വൈസ് പ്രസി. എ.ശർമ്മിള, കൗൺസിലർമാരായ സോന പ്രദീപ്, എൻ.മോഹനൻ എന്നിവർ സംസാരിച്ചു. എരഞ്ഞോളി മണ്ഡലം പ്രസി.പി.കെ നിർമ്മല സ്വാഗതവും, ബ്ലോക്ക് വൈസ് പത്മജ രഘുനാഥ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/181956/mahila-congress-thalassery-block-committee-protested-in-front-of-the-supply-office-in-thalassery)