---
title: "ഗാർഹിക പീഡനത്തെ തുടർന്ന് കുഞ്ഞിനെ കൊന്ന് ഭാര്യ ജീവനൊടുക്കിയ കേസിൽ  ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 19 വർഷത്തിന് ശേഷം കണ്ണൂരിൽ  പിടിയിൽ"
english_title: "Accused in Kannur after 19 years, who was on bail in the case of killing the child and taking his own life by his wife due to domestic violence"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/182025/accused-in-kannur-after-19-years-who-was-on-bail-in-the-case-of-killing-the-child-and-taking-his-own-life-by-his-wife-due-to-domestic-violence"
published_at: "2024-02-04T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf1042c0f16_Untitled-1_copy.jpg"
keywords: []
---

# ഗാർഹിക പീഡനത്തെ തുടർന്ന് കുഞ്ഞിനെ കൊന്ന് ഭാര്യ ജീവനൊടുക്കിയ കേസിൽ  ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 19 വർഷത്തിന് ശേഷം കണ്ണൂരിൽ  പിടിയിൽ

> **Lead Summary:**  ***കണ്ണൂർ: *** ഗാർഹിക പീഡനത്തെ തുടർന്ന് ഒന്നര വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തി ഭാര്യ ആത്മഹത്യ ചെയ്ത സംഭ വത്തിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 19 വർഷത്തിനുശേഷം പൊലീസ് പിടികൂടി. തലപ്പുഴ കൊമ്മയാട് പുൽപ്പാറ വീട്ടിൽ ബിജു സെബാസ്റ്റ്യൻ ആണ് കണ്ണൂർ ഉളിക്കലിൽ വെച്ച് തലപ്പുഴ പൊലീസിന്റെ പിടിയിലായത്.

## Article Content

 ***കണ്ണൂർ: *** ഗാർഹിക പീഡനത്തെ തുടർന്ന് ഒന്നര വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തി ഭാര്യ ആത്മഹത്യ ചെയ്ത സംഭ വത്തിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 19 വർഷത്തിനുശേഷം പൊലീസ് പിടികൂടി. തലപ്പുഴ കൊമ്മയാട് പുൽപ്പാറ വീട്ടിൽ ബിജു സെബാസ്റ്റ്യൻ ആണ് കണ്ണൂർ ഉളിക്കലിൽ വെച്ച് തലപ്പുഴ പൊലീസിന്റെ പിടിയിലായത്.

2005-ൽ പേര്യ 42-ാം മൈലിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഒന്നര വയസ്സുള്ള കുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ബിജുവിന്റെ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. കേസിൽ മൂന്ന് മാസത്തോളം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾ മഹാരാഷ്ട്രയിലേക്ക് മുങ്ങിയെന്നാ ണ് പൊലീസ് പറയുന്നത്.

അവിടെ രണ്ട് വർഷം റബർ പ്ലാന്റേഷനിൽ ജോലി ചെയ്‌ത ശേഷം ബന്ധുക്കളോടൊപ്പം ജോലി ചെയ്യാനാണ് ഉളിക്കലിൽ എത്തിയത്. ഒരു ഫാമിൽ ജോലി ചെയ്തുവരുന്നതിനിടെ പൊലീസിന് പ്രതിയെക്കുറിച്ച് രഹസ്യവിവരം ലഭിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/182025/accused-in-kannur-after-19-years-who-was-on-bail-in-the-case-of-killing-the-child-and-taking-his-own-life-by-his-wife-due-to-domestic-violence)