---
title: "കൂത്തുപറമ്പിൽ എസ്.ഐയടക്കമുള്ള പൊലീസുകാരെ  അക്രമിച്ചു ;  എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയുൾപ്പടെയുള്ള  പ്രവർത്തകർക്കെതിരെ കേസ്"
english_title: "Policemen including SI were attacked in Koothuparam;Case against activists including SFI Area Secretary"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/182028/policemen-including-si-were-attacked-in-koothuparamcase-against-activists-including-sfi-area-secretary"
published_at: "2024-02-04T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf17ecd2414_download.jpg"
keywords: []
---

# കൂത്തുപറമ്പിൽ എസ്.ഐയടക്കമുള്ള പൊലീസുകാരെ  അക്രമിച്ചു ;  എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയുൾപ്പടെയുള്ള  പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** ***കൂത്തുപറമ്പ്:*** കൂത്തുപറമ്പ് എം.ഇ.എസ് കോളേജിലെ വിദ്യാർത്ഥി സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസിനെ ആക്രമിച്ചതിന് എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

***കൂത്തുപറമ്പ്:*** കൂത്തുപറമ്പ് എം.ഇ.എസ് കോളേജിലെ വിദ്യാർത്ഥി സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസിനെ ആക്രമിച്ചതിന് എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു.

കൂത്തുപറമ്പ ഏരിയാ സെക്രട്ടറി ആദർശ് പാട്യത്തിനും മറ്റ് മൂന്ന് പ്രവർത്തകർക്കുമെതിരെയാണ് കേസ്. ഇന്നലെ വൈകിട്ട് മൂന്ന രയോടെ കോളേജിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം പരിഹരിക്കാനെത്തിയ കൂത്തുപറമ്പ എസ്.ഐ: ടി. അഖിൽ ഉൾപ്പെടെയുള്ളവരെ അക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവ ഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/182028/policemen-including-si-were-attacked-in-koothuparamcase-against-activists-including-sfi-area-secretary)