---
title: "ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചുകയറ്റിയെന്ന്; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനെതിരെ പോലീസ് കേസെടുത്തില്ലെന്ന് ആക്ഷേപം"
english_title: "that the car was driven into the convoy of Goa Governor;Allegation that the police did not file a case against the son of CPM Kozhikode district secretary"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/182426/that-the-car-was-driven-into-the-convoy-of-goa-governorallegation-that-the-police-did-not-file-a-case-against-the-son-of-cpm-kozhikode-district-secretary"
published_at: "2024-02-06T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1d48ed2c0f_download.jpg"
keywords: []
---

# ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചുകയറ്റിയെന്ന്; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനെതിരെ പോലീസ് കേസെടുത്തില്ലെന്ന് ആക്ഷേപം

> **Lead Summary:** കോഴിക്കോട്: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചുകയറ്റിയതായും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനായതിനാൽ പോലീസ് കേസെടുത്തില്ലെന്നും ആരോപണം .

## Article Content

കോഴിക്കോട്: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചുകയറ്റിയതായും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനായതിനാൽ പോലീസ് കേസെടുത്തില്ലെന്നും ആരോപണം .

കാർ ഓടിച്ച ജൂലിയസ് നിഖിദസിനെതിരെയാണ് ആരോപണം . കസബ പോലീസ് കസ്റ്റഡിയിലെടുത്ത് കേസെടുക്കാൻ തീരുമാനിച്ചെന്നും ഉന്നതനേതാവിന്റെ മകനാണെന്നറിഞ്ഞതോടെ 1000 രൂപ പിഴയീടാക്കി വാഹനം വിട്ടുകൊടുത്തു എന്നാണ് ബി ജെ പി ഉയർത്തുന്ന ആക്ഷേപം. വി.വി.ഐ.പി.യുടെ വാഹനത്തിന് മാർഗതടസ്സം ഉണ്ടാക്കിയതിനാണ് പിഴയീടാക്കിയത്.

ഞായറാഴ്ച കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനുസമീപം രാത്രി 8.30-നായിരുന്നു സംഭവം. സെഡ് കാറ്റഗറി സുരക്ഷയുള്ള ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ കയറിയത് സുരക്ഷാവീഴ്ചയാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഞായറാഴ്ചതന്നെ സിറ്റി പോലീസ് കമ്മിഷണർ രാജ്പാൽ മീണയ്ക്ക് റിപ്പോർട്ട് നൽകി. വിവാദമാകാതിരിക്കാൻ സംഭവം പോലീസ് അതിരഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു എന്നും ആരോപണമുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/182426/that-the-car-was-driven-into-the-convoy-of-goa-governorallegation-that-the-police-did-not-file-a-case-against-the-son-of-cpm-kozhikode-district-secretary)