---
title: "ദേശീയ വിരവിമുക്ത ദിനാചരണം ; ജില്ലയിൽ ആറുലക്ഷം പേർക്ക് ഗുളിക നൽകും"
english_title: "National Deworming Day;Pills will be given to six lakh people in the district"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/182658/national-deworming-daypills-will-be-given-to-six-lakh-people-in-the-district"
published_at: "2024-02-07T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c31fc61bdef_Untitled-2_copy.jpg"
keywords: []
---

# ദേശീയ വിരവിമുക്ത ദിനാചരണം ; ജില്ലയിൽ ആറുലക്ഷം പേർക്ക് ഗുളിക നൽകും

> **Lead Summary:** ****ദേശീയ വിരവിമുക്ത ദിനാചരണത്തിൻ്റെ ഭാഗമായി ഫെബ്രുവരി എട്ടിന് ജില്ലയിൽ 6,04,345 പേർക്ക് വിരനശീകരണത്തിന് ആൽബൻഡസോൾ ഗുളിക നൽകും. ഒരു വയസിനും 19 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാലയങ്ങളും, അങ്കണവാടികളും മുഖേനയാണ് ഗുളിക നൽകുക.

## Article Content

****ദേശീയ വിരവിമുക്ത ദിനാചരണത്തിൻ്റെ ഭാഗമായി ഫെബ്രുവരി എട്ടിന് ജില്ലയിൽ 6,04,345 പേർക്ക് വിരനശീകരണത്തിന് ആൽബൻഡസോൾ ഗുളിക നൽകും. ഒരു വയസിനും 19 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാലയങ്ങളും, അങ്കണവാടികളും മുഖേനയാണ് ഗുളിക നൽകുക.

ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെറെ ഭാഗമായി അസി. കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല സ്റ്റിയറിങ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ഒന്ന് മുതൽ രണ്ട് വയസ് വരെ 200 മില്ലിഗ്രാം ഗുളികയും (അര ഗുളിക) രണ്ട് മുതൽ 19 വരെ 400 മില്ലി ഗ്രാം (ഒരു ഗുളിക) ഗുളികയും നൽകും. എട്ടിന് ഗുളിക കഴിക്കാൻ കഴിയാത്തവർക്ക് 15ന് മോപ് അപ്റൗണ്ടിലൂടെ മരുന്ന് നൽകും.

ചെറിയ കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളത്തിൽ ഗുളിക അലിയിച്ചാണ് നൽകേണ്ടത്. മുതിർന്ന കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ശേഷം ചവച്ചരച്ച് കഴിക്കാം. ഗുളിക കഴിച്ചശേഷം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. അസുഖമുള്ള കുട്ടികൾ വിര മരുന്ന് കഴിക്കേണ്ടതില്ല. ശരീരത്തിൽ വിരകളുടെ തോത് കൂടുതലു ള്ള കുട്ടികളിൽ ഗുളിക കഴിച്ചാൽ അപൂർവമായി വയറു വേദന, ഛർദ്ദി, ചൊറിച്ചിൽ, ശരീരത്തിൽ തടിപ്പുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായേക്കാം.

വിരകൾ നശിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണിവ. കുറച്ച് നേരത്തെ വിശ്രമത്തിന് ശേഷം താനേ ഭേദമാകും. വിദ്യാഭ്യാസവ കുപ്പ്, സാമൂഹ്യനീതിവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വനിത ശിശുവികസന വകുപ്പ്, പട്ടികജാതി വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ആരോഗ്യവകുപ്പ് വിരവിമുക്ത ദിനം സംഘടിപ്പിക്കു ന്നത്.

യോഗത്തിൽ അസി. കലക്ടർ അനൂപ് ഗാർഗ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പികെ അനിൽകുമാർ, ആർസിഎച്ച് ഓഫീസർ ഡോ. ജി അശ്വിൻ, വിവിധ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/182658/national-deworming-daypills-will-be-given-to-six-lakh-people-in-the-district)