---
title: "കുടുംബശ്രീയുടെ പേരിൽ 7 ലക്ഷം രൂപ തട്ടി ; മുൻ പഞ്ചായത്തംഗത്തിനെതിരെ കേസ്"
english_title: "7 lakh rupees cheated in the name of Kudumbashree;Case against former panchayat member"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/182676/7-lakh-rupees-cheated-in-the-name-of-kudumbashreecase-against-former-panchayat-member"
published_at: "2024-02-07T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c329fc5d9c5_Untitled-4_copy.jpg"
keywords: []
---

# കുടുംബശ്രീയുടെ പേരിൽ 7 ലക്ഷം രൂപ തട്ടി ; മുൻ പഞ്ചായത്തംഗത്തിനെതിരെ കേസ്

> **Lead Summary:** **** കുടുംബശ്രീയുടെ പേരിൽ അനുവദിച്ച ബാങ്ക് വായ്‌പയിനത്തിൽ ഏഴ് ലക്ഷം രൂപ തട്ടി യെടുത്തതിന് മുൻ പഞ്ചായത്ത് മെമ്പർക്കെതിരേ പോലീസ് കേസെടുത്തു.

## Article Content

**** കുടുംബശ്രീയുടെ പേരിൽ അനുവദിച്ച ബാങ്ക് വായ്‌പയിനത്തിൽ ഏഴ് ലക്ഷം രൂപ തട്ടി യെടുത്തതിന് മുൻ പഞ്ചായത്ത് മെമ്പർക്കെതിരേ പോലീസ് കേസെടുത്തു.

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചാ യത്ത് മുൻ ഭരണസമിതിയംഗം കെ.പി.രാജാമണിക്കെതിരേയാണ് പോലീസ് കേസെടുത്തത്. നിലവിലുള്ള പഞ്ചായത്ത് മെമ്പർ ആരത്തിൽ സുന്ദരൻ നൽകിയ പരാതിയിലാണ് കേസ്.

2021 നവംബർഒന്നിന് പഞ്ചായത്ത് സി.ഡി.എസിന് കീഴിലെ നവജ്യോതി കുടുംബശ്രീ യൂണിറ്റിന് അനുവദിച്ചുകിട്ടിയ ഏഴ് ലക്ഷം രൂപയുടെ മൈക്രോഫിനാൻസ് വായ്പ കുടുംബശ്രീ പ്രസിഡണ്ടിന്റെയും, സെക്രട്ടറിയു ടെയും വ്യാജ ഒപ്പിട്ട് ബാങ്കിൽ നിന്ന് പിൻവലിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. രാജാമണി അഴിമതിയാരോപണത്തെ തുടർന്ന് നേരത്തെ പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/182676/7-lakh-rupees-cheated-in-the-name-of-kudumbashreecase-against-former-panchayat-member)