---
title: "തലശേരിയിൽ വയോധികനായ പത്രവിതരണക്കാരനെ  ആക്രമിച്ച കേസ് ; അറസ്റ്റിലായ  പ്രതികൾ റിമാൻഡിൽ"
english_title: "A case of assaulting an elderly newspaper distributor in Thalassery;The arrested accused are in remand"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/182699/a-case-of-assaulting-an-elderly-newspaper-distributor-in-thalasserythe-arrested-accused-are-in-remand"
published_at: "2024-02-07T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c337548c2c8_Untitled-9_copy.jpg"
keywords: []
---

# തലശേരിയിൽ വയോധികനായ പത്രവിതരണക്കാരനെ  ആക്രമിച്ച കേസ് ; അറസ്റ്റിലായ  പ്രതികൾ റിമാൻഡിൽ

> **Lead Summary:** തലശ്ശേരി: പത്രവിതരണത്തിനിടെ മാതൃഭൂമി ഏജന്റിനെ മുഖംമൂടി ധരിച്ചെത്തിയവർ ആക്രമിച്ച സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. കാവുംഭാഗം ജലജ നിവാസിൽ ജെ.ആർ. വിജിൻ , വടക്കുമ്പാട് ഷിന്റോ നിവാസിൽ ഷിന്റോ എന്നിവരാണ് അറസ്റ്റിലായത്. മുൻവിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

## Article Content

തലശ്ശേരി: പത്രവിതരണത്തിനിടെ മാതൃഭൂമി ഏജന്റിനെ മുഖംമൂടി ധരിച്ചെത്തിയവർ ആക്രമിച്ച സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. കാവുംഭാഗം ജലജ നിവാസിൽ ജെ.ആർ. വിജിൻ , വടക്കുമ്പാട് ഷിന്റോ നിവാസിൽ ഷിന്റോ എന്നിവരാണ് അറസ്റ്റിലായത്. മുൻവിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

കോടതി പ്രതികളെ റിമാൻഡ് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ മാതൃഭൂമി വാവാച്ചിമുക്ക് ഏജന്റ് കാവുംഭാഗം സ്മൃതിയിൽ കെ. സുരേന്ദ്രബാബു (74) തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സയിലാണ്. കാവുംഭാഗം കുന്നിനേരി താഴെവെച്ച് തിങ്കളാഴ്ച രാവിലെ 5.30-നാണ് സംഭവം.

ആക്രമണത്തിൽ ഇടതുകാലിനും ഇടതു കൈക്കും തലക്കും പരിക്കേറ്റു. കൈയെല്ല് പൊട്ടി. കണ്ണിൽ പൂഴിവാരിയിട്ടാണ് ആക്രമിച്ചത്. അടി തടയുകയും പ്രതിരോധിക്കുകയും ചെയ്തപ്പോൾ അക്രമികൾ തിരിഞ്ഞോടി. ഓടുന്നതിനിടയിൽ മുഖംമൂടി മാറ്റിയപ്പോൾ പ്രതികളെ സുരേന്ദ്രബാബു തിരിച്ചറിഞ്ഞു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/182699/a-case-of-assaulting-an-elderly-newspaper-distributor-in-thalasserythe-arrested-accused-are-in-remand)