---
title: "കേരളത്തിൽ ചാവേർ ആക്രമണ പദ്ധതി ; പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരൻ, ശിക്ഷ നാളെ "
english_title: "Suicide attack plan in Kerala;Accused Riaz Abubakar guilty, sentencing tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/182709/suicide-attack-plan-in-keralaaccused-riaz-abubakar-guilty-sentencing-tomorrow"
published_at: "2024-02-07T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c34299ea3f9_Untitled-10_copy.jpg"
keywords: []
---

# കേരളത്തിൽ ചാവേർ ആക്രമണ പദ്ധതി ; പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരൻ, ശിക്ഷ നാളെ 

> **Lead Summary:** കേരളത്തിൽ ചാവേർ ആക്രമണ പദ്ധതിയിട്ട കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി. കൊച്ചി എൻഐഎ കോടതിയുടേതാണ് കണ്ടെത്തൽ.

## Article Content

കേരളത്തിൽ ചാവേർ ആക്രമണ പദ്ധതിയിട്ട കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി. കൊച്ചി എൻഐഎ കോടതിയുടേതാണ് കണ്ടെത്തൽ.

പ്രതിക്കുള്ള ശിക്ഷാവിധി നാളെ വിധിക്കും. ഇയാൾക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാസർഗോഡ് ഐ എസ് കേസിൻ്റെ ഭാഗമാണ് കേസ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/182709/suicide-attack-plan-in-keralaaccused-riaz-abubakar-guilty-sentencing-tomorrow)