---
title: "വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ‘ബേലൂര്‍ മഖ്ന’യെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം നാലാംദിവസത്തിലേക്ക്"
english_title: "The mission to nab 'Belur Makhna', who killed people in Wayanad, entered the fourth day."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/184078/the-mission-to-nab-belur-makhna-who-killed-people-in-wayanad-entered-the-fourth-day"
published_at: "2024-02-13T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cafb1f24417_65cafa1691fc8_Screenshot_20240213-103754_Samsung_Internet.jpg"
keywords: []
---

# വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ‘ബേലൂര്‍ മഖ്ന’യെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം നാലാംദിവസത്തിലേക്ക്

> **Lead Summary:** വയനാട്‌: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ‘ബേലൂര്‍ മഖ്ന’യെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം നാലാംദിവസത്തിലേക്ക്. ചൊവ്വാഴ്ച രാവിലെ ആന ഇരുമ്പുപാലത്തിന് സമീപമുള്ളതായി സിഗ്‌നല്‍ ലഭിച്ചു. ഇതോടെ അതിരാവിലെ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരും മയക്കുവെടി സംഘവും വനത്തിനുള്ളിലേക്ക് കടന്നു.

## Article Content

വയനാട്‌: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ‘ബേലൂര്‍ മഖ്ന’യെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം നാലാംദിവസത്തിലേക്ക്. ചൊവ്വാഴ്ച രാവിലെ ആന ഇരുമ്പുപാലത്തിന് സമീപമുള്ളതായി സിഗ്‌നല്‍ ലഭിച്ചു. ഇതോടെ അതിരാവിലെ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരും മയക്കുവെടി സംഘവും വനത്തിനുള്ളിലേക്ക് കടന്നു.

ഇരുമ്പുപാലത്തിന് സമീപം രണ്ടുകിലോമീറ്റര്‍ അകലെയുള്ള വനമേഖലയിലാണ് നിലവില്‍ ആനയുള്ളതെന്നാണ് വിവരം. കാട്ടിക്കുളത്തുനിന്ന് കര്‍ണാടകയിലെ കുടക് ഭാഗത്തേക്കുള്ള റോഡിലുള്ള സ്ഥലമാണ് ഇരുമ്പുപാലം. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇരുമ്പുപാലത്തെ വനമേഖലയില്‍ ആനയുള്ളതായി റേഡിയോ കോളറില്‍നിന്ന് സിഗ്‌നല്‍ കിട്ടിയത്.

പിന്നാലെ ഡി.എഫ്.ഒ. അടക്കമുള്ളവര്‍ വനത്തിലേക്ക് പ്രവേശിച്ചു. തൊട്ടുപിന്നാലെ മയക്കുവെടി സംഘവും കാട്ടിലേക്ക് പോയി. മേഖലയില്‍ ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാല്‍ ചൊവ്വാഴ്ച രാവിലെ ഇരുമ്പുപാലത്ത് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മൈക്ക് അനൗണ്‍സ്മെന്റും നടത്തി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/184078/the-mission-to-nab-belur-makhna-who-killed-people-in-wayanad-entered-the-fourth-day)