---
title: "സപ്ലൈകോയില്‍  പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍"
english_title: "Food Minister G R Anil that there are problems in Supply Co"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/184117/food-minister-g-r-anil-that-there-are-problems-in-supply-co"
published_at: "2024-02-13T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb0e36c8414_65cb06e1094fc_Screenshot_20240213-113324_Samsung_Internet.jpg"
keywords: []
---

# സപ്ലൈകോയില്‍  പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

> **Lead Summary:** തിരുവനന്തപുരം: സപ്ലൈകോയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സബ്സിഡി സാധനങ്ങള്‍ക്കാണ് കുറവുണ്ടായത്. സപ്ലൈകോയെ സംരക്ഷിക്കുമെന്നും നിലവിലെ പ്രതിസന്ധി താത്കാലികമെന്നും മന്ത്രി പറഞ്ഞു.

## Article Content

തിരുവനന്തപുരം: സപ്ലൈകോയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സബ്സിഡി സാധനങ്ങള്‍ക്കാണ് കുറവുണ്ടായത്. സപ്ലൈകോയെ സംരക്ഷിക്കുമെന്നും നിലവിലെ പ്രതിസന്ധി താത്കാലികമെന്നും മന്ത്രി പറഞ്ഞു.

ഏതാനും സബ്‌സിഡി സാധനങ്ങളുടെ ലഭ്യതയില്‍ മാത്രമാണ് പ്രയാസമുള്ളത്. ചില്ലറവില്‍പന മേഖലകളിലേക്ക് കുത്തകകള്‍ കടന്നുവരുന്നു. സപ്ലൈകോയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/184117/food-minister-g-r-anil-that-there-are-problems-in-supply-co)