---
title: "കണ്ണൂരിൽ ആശുപത്രിയിലേക്ക് പേവുകയായിരുന്ന കാറിൽ  ടിപ്പറിടിച്ച് തലകീഴായി മറിഞ്ഞു ; 4 പേർക്ക് പരിക്ക്"
english_title: "In Kannur, the car that was going to the hospital tipped over and overturned.4 people injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/184185/in-kannur-the-car-that-was-going-to-the-hospital-tipped-over-and-overturned4-people-injured"
published_at: "2024-02-13T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb37b8079c9_Untitled-7_copy.jpg"
keywords: []
---

# കണ്ണൂരിൽ ആശുപത്രിയിലേക്ക് പേവുകയായിരുന്ന കാറിൽ  ടിപ്പറിടിച്ച് തലകീഴായി മറിഞ്ഞു ; 4 പേർക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നവർ സഞ്ചരിച്ച കാർ ടിപ്പറിടിച്ച് മറിഞ്ഞു. രാവിലെ ഏഴുമണിയോടെ ചേമ്പർ ഓഫ് കോമേഴ്‌സ് ഹാളിന് സമീപമായി രുന്നു അപകടം.

## Article Content

കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നവർ സഞ്ചരിച്ച കാർ ടിപ്പറിടിച്ച് മറിഞ്ഞു. രാവിലെ ഏഴുമണിയോടെ ചേമ്പർ ഓഫ് കോമേഴ്‌സ് ഹാളിന് സമീപമായി രുന്നു അപകടം.

കാലിക്കടവിൽ നിന്നുള്ള മാതാപിതാക്കളും, മക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. മുന്നിലൂടെ ഒരു ബൈക്ക് വെട്ടിച്ച് കടന്നുപോയപ്പോൾ പെട്ടെന്ന് ബ്രേക്കിട്ട കാറിനെ പിറ കിലൂടെ വന്ന ടിപ്പർ കൊളുത്തിവലിക്കുകയായിരുന്നു.

ഇതോടെ കെ.എ 04 എച്ച്. ഡബ്ല്യു 8386 കാർ തലകീഴായി മറി ഞ്ഞു. കാറിലുണ്ടായിരുന്നവർക്ക് നിസാര പരിക്കാണേറ്റത്. അവർ മറ്റൊരു വാഹനത്തിൽ അവർ മിംസ് ആശുപത്രിയിലേക്ക് തന്നെ പോയി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/184185/in-kannur-the-car-that-was-going-to-the-hospital-tipped-over-and-overturned4-people-injured)