---
title: "തലശേരിയിൽ വീട്ടിൽ കയറി വിദ്യാർത്ഥിയെ മർദ്ദിച്ചു ; റ്റ്യൂഷൻ സെൻ്റർ അധ്യാപകനെതിരെ കേസ്"
english_title: "He entered the house in Thalassery and beat up the student;Case against tuition center teacher"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/184213/he-entered-the-house-in-thalassery-and-beat-up-the-studentcase-against-tuition-center-teacher"
published_at: "2024-02-13T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb4c55515a0_65cad5349cb39_police.jpg"
keywords: []
---

# തലശേരിയിൽ വീട്ടിൽ കയറി വിദ്യാർത്ഥിയെ മർദ്ദിച്ചു ; റ്റ്യൂഷൻ സെൻ്റർ അധ്യാപകനെതിരെ കേസ്

> **Lead Summary:** തലശേരി: തലശേരിയിൽ വീട്ടിൽ കയറി വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ ട്യൂഷൻ അധ്യാപകനെതിരെ കേസെടു ത്തു. സൈദാർ പള്ളിക്കടുത്ത് ട്യൂഷൻ സെൻറർ നടത്തുന്ന സി.പി.റഷാദിനെ യാണ് ന്യൂമാഹി പോലീസ് കേസെടുത്തത്.

## Article Content

തലശേരി: തലശേരിയിൽ വീട്ടിൽ കയറി വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ ട്യൂഷൻ അധ്യാപകനെതിരെ കേസെടു ത്തു. സൈദാർ പള്ളിക്കടുത്ത് ട്യൂഷൻ സെൻറർ നടത്തുന്ന സി.പി.റഷാദിനെ യാണ് ന്യൂമാഹി പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം ഇയാളുടെ ട്യൂഷൻ സെൻ്ററിലെ വിദ്യാർത്ഥിയായ മൂഴിക്കര സ്വദേശിയായ 17 കാരനെയാണ് വീട്ടിൽ കയറി അക്രമിച്ചത്. സോഷ്യൽ മീഡിയയിൽ നടന്ന പോസ്റ്റിങ്ങുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയുടെ വീട്ടിൽ എത്തിയ അധ്യാപകൻ ഹെൽമറ്റ് കൊണ്ട് അടിക്കു കയും, വീട്ടിലെ ചെടിചട്ടികൾ തകർക്കുകയും ചെയ്തു. മാതാവിനെ അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി. വിദ്യാർത്ഥി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സതേടി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/184213/he-entered-the-house-in-thalassery-and-beat-up-the-studentcase-against-tuition-center-teacher)