---
title: "കര്‍ഷക-തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത ഭാരത് ബന്ദ് നാളെ"
english_title: "Bharat bandh called by farmer and labor organizations tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/184627/bharat-bandh-called-by-farmer-and-labor-organizations-tomorrow"
published_at: "2024-02-15T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cd9abf3431d_65cd92fb92ce9_sss.jpg"
keywords: []
---

# കര്‍ഷക-തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത ഭാരത് ബന്ദ് നാളെ

> **Lead Summary:** **ന്യൂഡല്‍ഹി: ** കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും (എസ്കെഎം) വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീൺ ഭാരത് ബന്ദ്’ നാളെ രാവിലെ 6 മുതൽ വൈകിട്ടു 4 വരെ. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്.

## Article Content

**ന്യൂഡല്‍ഹി: ** കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും (എസ്കെഎം) വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീൺ ഭാരത് ബന്ദ്’ നാളെ രാവിലെ 6 മുതൽ വൈകിട്ടു 4 വരെ. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്.

എന്നാൽ, കേരളത്തിൽ ജനജീവിതത്തിനു തടസ്സമുണ്ടാകില്ല. രാവിലെ 10നു രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്നു സംസ്ഥാനത്തെ സമരസമിതി കോ–ഓർഡിനേഷൻ ചെയർമാനും കേരള കർഷക സംഘം സെക്രട്ടറിയുമായ എം. വിജയകുമാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/184627/bharat-bandh-called-by-farmer-and-labor-organizations-tomorrow)