---
title: "ആസ്വാദക മനം കവർന്ന് ചിത്രകാര ദമ്പതികളായ  എ.  സത്യനാഥിൻ്റെയും, ശ്രീജയുടെയും ചിത്രപ്രദർശനം ;  പ്രദർശനം അണ്ടല്ലൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്  ചിറക്കുനി ഡിഫ് ലി മുക്കിലുള്ള ചക്കു ആർട്ട് ഗ്യാലറിയിൽ"
english_title: "The painter couple A.Satyanath's and Sreeja's film exhibition;Exhibition at Chakku Art Gallery at Chirakuni Diffli Muk in connection with Andalur Temple Festival"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/184706/the-painter-couple-asatyanaths-and-sreejas-film-exhibitionexhibition-at-chakku-art-gallery-at-chirakuni-diffli-muk-in-connection-with-andalur-temple-festival"
published_at: "2024-02-15T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdcc5d707f8_Untitled-5_copy.jpg"
keywords: []
---

# ആസ്വാദക മനം കവർന്ന് ചിത്രകാര ദമ്പതികളായ  എ.  സത്യനാഥിൻ്റെയും, ശ്രീജയുടെയും ചിത്രപ്രദർശനം ;  പ്രദർശനം അണ്ടല്ലൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്  ചിറക്കുനി ഡിഫ് ലി മുക്കിലുള്ള ചക്കു ആർട്ട് ഗ്യാലറിയിൽ

> **Lead Summary:** ** **മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിലാണ് അണ്ടല്ലൂർ ഉത്സവത്തോടനുബന്ധിച്ച് ചിത്രപ്രദർശനം നടത്തുന്നത്. ചിറക്കുനി ഡയറ്റ് റോഡിൽ ഡിഫ് ലി മുക്കിലുള്ള ചക്കു ആർട്ട് ഗ്യാലറിയിൽ നടക്കുന്ന പ്രദർശനത്തിൽ ഒട്ടേറെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന ചിത്രകലാധ്യാപകരിൽ ഒരാളാണ് എ.സത്യനാഥ്.

## Article Content

** **മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിലാണ് അണ്ടല്ലൂർ ഉത്സവത്തോടനുബന്ധിച്ച് ചിത്രപ്രദർശനം നടത്തുന്നത്. ചിറക്കുനി ഡയറ്റ് റോഡിൽ ഡിഫ് ലി മുക്കിലുള്ള ചക്കു ആർട്ട് ഗ്യാലറിയിൽ നടക്കുന്ന പ്രദർശനത്തിൽ ഒട്ടേറെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന ചിത്രകലാധ്യാപകരിൽ ഒരാളാണ് എ.സത്യനാഥ്.

ഭാര്യ ശ്രീജയാകട്ടെ മ്യൂറൽ പെയിൻ്റിഗുകളിൽ പ്രത്യേക കൈയ്യൊപ്പ് ചാർത്തിയ ചിത്രകാരിയും. ഇരുവരും ആദ്യമായാണ് ഇത്തരമൊരു പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രദർശനം ചിത്രകാരനും ചരിത്രകാരനുമായ കെ.കെ മാരാർ ഉദ്ഘാടനം ചെയ്തു. കെ. രവീന്ദ്രൻ അധ്യക്ഷനായി. പ്രശസ്ത ചിത്രകാരൻ കെ.വി വിജയൻ മാസ്റ്ററെ ആദരിച്ചു. പ്രൊഫ.കെ.ബാലൻ മുഖ്യപ്രഭാഷണം നടത്തി. സെൽവൻ മേലൂർ സ്വാഗതം പറഞ്ഞു. പ്രദർശനം 20ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/184706/the-painter-couple-asatyanaths-and-sreejas-film-exhibitionexhibition-at-chakku-art-gallery-at-chirakuni-diffli-muk-in-connection-with-andalur-temple-festival)