---
title: "സി.ഒ.ടി നസീർ കോൺഗ്രസിലേക്കെന്ന് ? ; യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലുമായി ചർച്ച നടത്തി"
english_title: "COT Nazir to Congress?Youth Congress state president Rahul held a discussion with Mankoot"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/184907/cot-nazir-to-congressyouth-congress-state-president-rahul-held-a-discussion-with-mankoot"
published_at: "2024-02-16T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cee9b81be59_Untitled-3_copy.jpg"
keywords: []
---

# സി.ഒ.ടി നസീർ കോൺഗ്രസിലേക്കെന്ന് ? ; യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലുമായി ചർച്ച നടത്തി

> **Lead Summary:** ***തലശ്ശേരി ***രാഷ്ടിയ വിവാദങ്ങളുടെ തോഴനായിരുന്ന തലശ്ശേരിയിലെ വിവാദ നായകൻ സി.ഒ.ടി. നസീർ കോൺഗ്രസിലേക്ക് ചേക്കേറുന്നതായി പരക്കെ അഭ്യൂഹം. കഴിഞ്ഞ ദിവസം മട്ടന്നൂരിലെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലുമായി സി.ഒ.ടി നസീർ ചർച്ച നടത്തിയതോടെയാണ് നസീർ കോൺഗ്രസിലേക്കെന്ന തരത്തിൽ ശക്തമായ പ്രചരണമുണ്ടായത്.

## Article Content

***തലശ്ശേരി ***രാഷ്ടിയ വിവാദങ്ങളുടെ തോഴനായിരുന്ന തലശ്ശേരിയിലെ വിവാദ നായകൻ സി.ഒ.ടി. നസീർ കോൺഗ്രസിലേക്ക് ചേക്കേറുന്നതായി പരക്കെ അഭ്യൂഹം. കഴിഞ്ഞ ദിവസം മട്ടന്നൂരിലെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലുമായി സി.ഒ.ടി നസീർ ചർച്ച നടത്തിയതോടെയാണ് നസീർ കോൺഗ്രസിലേക്കെന്ന തരത്തിൽ ശക്തമായ പ്രചരണമുണ്ടായത്.

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെയാണ് സി.ഒ.ടിയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ കൈയ്യിലാണ് കോൺഗ്രസ് പ്രവേശനത്തിന്റെ അന്തിമ തീരുമാനം ഉണ്ടാകുക. ഇക്കാര്യത്തിൽ പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് യു ഡി എഫ് വൃത്തങ്ങളിൽ നിന്നറിയുന്നത്.

സി.പി.എമ്മിന്റെ തലശേരിയിലെ പ്രാദേശിക നേതാവായിരുന്ന നസീർ, പാർട്ടി യുടെ ലേബലിൽ നഗരസഭാ കൗൺസിലറായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ 2013 സപ്‌തമ്പർ 27 ന് കണ്ണൂരിലെത്തിയ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞു ആക്രമിച്ച കേസിൽ പ്രതിയായ നസീറിനെ 2023 മാർച്ച് 27 ന് കോടതി രണ്ട് വർഷം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. ഇതിനിടെ പാർട്ടി അംഗത്വം പുതുക്കുന്നതിനായുള്ള ഫോറത്തിൽ മതം ഏതെന്ന് ചോദിക്കുന്നുവെ ന്ന് കുറ്റപ്പെടുത്തി നസീർ സി.പി.എമ്മുമായി ഇടഞ്ഞു. ഒറ്റയാനായിട്ടായിരുന്നു പിന്നീടുള്ള നസിറിൻ്റെ നീക്കങ്ങൾ.

ഇതോടെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ സി.പി.എം. നസീറിനെ പുറത്താക്കി. പിന്നീട് സ്വതന്ത്രനായി പൊതുവേദികളിൽ എത്തിയ നസീർ സി.പി.എമ്മിന്റെ നിശിത വിമർശകനായി. പൊതു തിരഞ്ഞെ ടുപ്പുകളിലും സ്വതന്ത്രനായി മത്സരിച്ചു. ഒരു തവണ വധശ്രമത്തിനും ഇരയായി. കെ.സുധാകരൻ ഉൾപ്പടെ കോൺഗ്രസ് നേതാക്കളും, പ്രമുഖ ബി.ജെ.പി.നേതാക്കളും നസീറിനെ ആശ്വസിപ്പിക്കാൻ മത്സരിച്ച് വീട്ടിലെത്തിയി രുന്നു.

എന്നാൽ ആർക്കും പിടി നൽകാതെ ഇരു കക്ഷികളുമായി അകലം പാലിച്ചു നിൽക്കുകയായിരുന്നു നസീർ. ഏറ്റവും ഒടുവിൽ പുതുപ്പളളിയിൽ നടന്ന ഉപതിരഞ്ഞെടു പ്പിൽ ചാണ്ടി ഉമ്മന് മത്സരിക്കാൻ കെട്ടി വെക്കാനുള്ള പണം എത്തിച്ചു നൽകി നസീർ വീണ്ടും വാർത്തകളിൽ നിറഞ്ഞു നിന്നു. ഇപ്പോൾ ഈ അപ്രതീക്ഷിത നീക്കത്തിലൂടെയും വാർത്തകളിൽ ഇടം നേടുകയാണ് ഈ കേഡർ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/184907/cot-nazir-to-congressyouth-congress-state-president-rahul-held-a-discussion-with-mankoot)