---
title: "മട്ടന്നൂരിൽ ചന്ദന മരം മോഷണം ; പ്രതി പിടിയിൽ "
english_title: "Sandal wood theft in Mattannur;Accused in custody"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/184931/sandal-wood-theft-in-mattannuraccused-in-custody"
published_at: "2024-02-16T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cef5332cbea_Untitled-4_copy.jpg"
keywords: []
---

# മട്ടന്നൂരിൽ ചന്ദന മരം മോഷണം ; പ്രതി പിടിയിൽ 

> **Lead Summary:** **മട്ടന്നൂർ: ** മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കോളാരി കൊക്കയിൽ റോഡിൽ വെച്ച് പോലീസിനെ കണ്ട് ചന്ദന തടികൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ.

## Article Content

**മട്ടന്നൂർ: ** മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കോളാരി കൊക്കയിൽ റോഡിൽ വെച്ച് പോലീസിനെ കണ്ട് ചന്ദന തടികൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ.

തലമുണ്ട ആയിഷ വില്ലയിൽ മുഹമ്മദ്‌ റാഫിയാണ് (28) പിടിയിലായത്. ഇന്നലെ പുലർച്ചെ നാലരയോടെയാണ് സംഭവം. ചന്ദന തടികൾ മുറിച്ച് സ്കൂട്ടറിൽ കടത്തുന്നതിനിടയിൽ പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. തുടർന്ന് മട്ടന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/184931/sandal-wood-theft-in-mattannuraccused-in-custody)