---
title: "തലശേരിയിൽ ഉത്സവ സ്ഥലത്ത് സംഘർഷാവസ്ഥ ; 11 ബിജെപി - സിപിഎം പ്രവർത്തകർക്കെതിരെ  സ്വമേധയാ കേസെടുത്ത് പൊലീസ്"
english_title: "Tension in Thalassery at festival site;Police voluntarily registered a case against 11 BJP-CPM activists"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/184963/tension-in-thalassery-at-festival-sitepolice-voluntarily-registered-a-case-against-11-bjp-cpm-activists"
published_at: "2024-02-16T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf04f9058e0_download_(5).jpg"
keywords: []
---

# തലശേരിയിൽ ഉത്സവ സ്ഥലത്ത് സംഘർഷാവസ്ഥ ; 11 ബിജെപി - സിപിഎം പ്രവർത്തകർക്കെതിരെ  സ്വമേധയാ കേസെടുത്ത് പൊലീസ്

> **Lead Summary:** ***തലശേരി: ***ഉത്സവാഘോഷ സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചതിൽ കണ്ടാലറിയാവുന്ന 11 ബി.ജെ.പി - സി.പി.എം പ്രവർത്തകർക്കെതിരെ ന്യൂമാഹി പൊലീസ് കേസെടുത്തു. ഇടയിൽ പീടിക കുഴി മീൻ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തോടനുബന്ധിച്ചുള്ള കലശം വരവിനെ തുടർന്നാണ് ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റത്തിലും, കയ്യാങ്കളിയിലേക്കും നീങ്ങിയത്.

## Article Content

***തലശേരി: ***ഉത്സവാഘോഷ സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചതിൽ കണ്ടാലറിയാവുന്ന 11 ബി.ജെ.പി - സി.പി.എം പ്രവർത്തകർക്കെതിരെ ന്യൂമാഹി പൊലീസ് കേസെടുത്തു. ഇടയിൽ പീടിക കുഴി മീൻ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തോടനുബന്ധിച്ചുള്ള കലശം വരവിനെ തുടർന്നാണ് ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റത്തിലും, കയ്യാങ്കളിയിലേക്കും നീങ്ങിയത്.

പുലർച്ചെ മൂന്ന് മണിയോടെയാണ് കേസിനാ സ്പദമായ സംഭവം. പൊലീസ് സ്ഥലത്ത് കുതിച്ചെത്തിയതോടെയാണ് സംഘർഷാവസ്ഥ ക്ക് അയവുണ്ടായത്. കലശം വരവുകൾക്ക് മുൻകൂട്ടി പൊലീസിൽ നിന്നും അനുവാദം വാങ്ങേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായാൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കെതിരെയും പൊലീസ് നടപടി വരുമെന്നും അറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/184963/tension-in-thalassery-at-festival-sitepolice-voluntarily-registered-a-case-against-11-bjp-cpm-activists)