---
title: "#doubledeckerbus |   സ്ഥലം എം എൽ എ കൂടിയായ സ്പീക്കർ അഡ്വ.എ.എൻ.  ഷംസീർ ആവശ്യപ്പെട്ടു ; മലബാറിലെ ആദ്യ ഡബിൾ ഡക്കർ ബസ്  തലശേരിയിലെത്തി, 22 മുതൽ സർവീസ്"
english_title: "Speaker Adv.A.N., who is also the local MLA.Shamsir demanded;Malabar's first double decker bus reaches Thalassery, service from 22"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/185067/speaker-advan-who-is-also-the-local-mlashamsir-demandedmalabars-first-double-decker-bus-reaches-thalassery-service-from-22"
published_at: "2024-02-16T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf6398ace44_Untitled-2_copy.jpg"
keywords: []
---

# #doubledeckerbus |   സ്ഥലം എം എൽ എ കൂടിയായ സ്പീക്കർ അഡ്വ.എ.എൻ.  ഷംസീർ ആവശ്യപ്പെട്ടു ; മലബാറിലെ ആദ്യ ഡബിൾ ഡക്കർ ബസ്  തലശേരിയിലെത്തി, 22 മുതൽ സർവീസ്

> **Lead Summary:** **തലശ്ശേരി:** പ്രകാരം ചരിത്രനഗരിയായ തലശ്ശേരിയിൽ ഡബിൾ ഡെക്കർ ബസ് സർവീസ് നടത്തും. ഇതിനായുള്ള ഡബിൾ ഡക്കർ വെള്ളിയാഴ്ച തലശേരിയിലെത്തി. പൈതൃക നഗരിയിലെ മനോഹര കാഴ്ചകൾ നുകരാൻ കഴിയും വിധം സന്ദർശകരെ ആകർഷിക്കുകയാണ് ഡബിൾ ഡക്കറിൻ്റെ ലക്ഷ്യം.

## Article Content

**തലശ്ശേരി:** പ്രകാരം ചരിത്രനഗരിയായ തലശ്ശേരിയിൽ ഡബിൾ ഡെക്കർ ബസ് സർവീസ് നടത്തും. ഇതിനായുള്ള ഡബിൾ ഡക്കർ വെള്ളിയാഴ്ച തലശേരിയിലെത്തി. പൈതൃക നഗരിയിലെ മനോഹര കാഴ്ചകൾ നുകരാൻ കഴിയും വിധം സന്ദർശകരെ ആകർഷിക്കുകയാണ് ഡബിൾ ഡക്കറിൻ്റെ ലക്ഷ്യം.

മലബാറിൽ ആദ്യമായാണ് ഡബിൾ ഡക്കർ ബസ് സർവീസ് നടത്തുന്നത്. ഈ മാസം 22 മുതൽ സഞ്ചാരികൾക്കായ് ബസ് ഓടി തുടങ്ങും. തലശ്ശേരിയുടെയും പരിസര പ്രദേശങ്ങളിലെയും ടൂറിസം കേന്ദ്രങ്ങളെയും ചരിത്ര നഗരിയിലെ പൈതൃക സ്മാരകങ്ങളെയും ബന്ധപ്പെടുത്തി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന ബസ് യാത്ര നിട്ടൂരിലെ ഗുണ്ടർട്ട് സ്റ്റോറി ടെല്ലിംഗ് മ്യൂസിയം,  പഴയ കോടതി കെട്ടിട സമുഛയം, സെന്റിനറി പാർക്ക്, സിവ്യൂ പാർക്ക്, ഓവർബറീസ് ഫോളി, കോട്ട, ലൈറ്റ് ഹൌസ്, ജവഹർ ഘട്ട്, കടൽ പാലം, പാണ്ടികശാലകൾ, എന്നിവിടങ്ങളിലൂടെ മാഹിയിലെത്തും.

അവിടെ സെന്റ് ബസേലിക്ക, മൂപ്പൻസ് ബംഗ് ളാവ്, എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം അഴിയൂരിലെത്തും. ഇവിടെ നിന്ന് തിരികെ ധർമ്മടം ബീച്ചിലും മുഴപ്പിലങ്ങാട് ബീച്ചിലും പോവുന്നതാണ് നിലവിലെ മാപ്പിംഗ്. വിദ്യാർത്ഥികൾക്കും ടൂറിസ്റ്റ് ഗ്രൂപ്പുകൾക്കും പ്രത്യേക ഇളവ് പാക്കേജ് ഉണ്ടാവുമെന്നും വിവരമുണ്ട്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/185067/speaker-advan-who-is-also-the-local-mlashamsir-demandedmalabars-first-double-decker-bus-reaches-thalassery-service-from-22)