---
title: "തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ മേൽക്കൂര പുനർ നിർമ്മാണ  പ്രവൃത്തിക്ക് ഭക്ത്യാദര  തുടക്കം."
english_title: "Devotional commencement of roof reconstruction work at Thiruvananthapuram Sri Ramaswamy Temple."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/185304/devotional-commencement-of-roof-reconstruction-work-at-thiruvananthapuram-sri-ramaswamy-temple"
published_at: "2024-02-17T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d08025a579b_Untitled-6_copy.jpg"
keywords: []
---

# തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ മേൽക്കൂര പുനർ നിർമ്മാണ  പ്രവൃത്തിക്ക് ഭക്ത്യാദര  തുടക്കം.

> **Lead Summary:** തിരുവങ്ങാട് ദേവസ്വം ജീർണ്ണോദ്ധാരണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്ഷേത്ര ശ്രീകോവിൽ മേൽക്കൂര പുനർനിർമ്മാണ പ്രവൃത്തി നടത്തുന്നത്. പൗരാണിക പ്രസിദ്ധവും ഐതിഹ്യ പ്രാധാന്യവുമുള്ള തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ മേൽക്കൂര പുനർ നിർമ്മാണ പ്രവൃത്തിക്ക് തുടക്കമായി.

## Article Content

തിരുവങ്ങാട് ദേവസ്വം ജീർണ്ണോദ്ധാരണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്ഷേത്ര ശ്രീകോവിൽ മേൽക്കൂര പുനർനിർമ്മാണ പ്രവൃത്തി നടത്തുന്നത്. പൗരാണിക പ്രസിദ്ധവും ഐതിഹ്യ പ്രാധാന്യവുമുള്ള തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ മേൽക്കൂര പുനർ നിർമ്മാണ പ്രവൃത്തിക്ക് തുടക്കമായി.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അമ്പഴപ്പിള്ളി മന കൃഷ്ണൻ ഭട്ടതിരിപ്പാട്, മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം ആർ മുരളി എന്നിവരുടെ സാന്നിധ്യത്തിലാണ് മേൽക്കൂര നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായത്. ക്ഷേത്ര ശില്പി ശങ്കരൻ ആചാരിയുടെ നേതൃത്വത്തിലാണ് മേൽക്കൂര നിർമ്മാണം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/185304/devotional-commencement-of-roof-reconstruction-work-at-thiruvananthapuram-sri-ramaswamy-temple)