---
title: "കണ്ണിലെ ക്യാൻസറിന് കാഴ്ച നില നിർത്തി ചികിത്സ വിജയകരമാക്കിയ ഇന്ത്യയിലെ നാലാമത്തെ സർക്കാർ ആശുപത്രിയായി മലബാർ ക്യാൻസർ സെൻ്റർ ; കേരളത്തിൻ്റഭിമാനം വാനോളം"
english_title: "Malabar Cancer Center became the fourth government hospital in India to successfully cure eye cancer;The pride of Kerala is far reaching"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/185480/malabar-cancer-center-became-the-fourth-government-hospital-in-india-to-successfully-cure-eye-cancerthe-pride-of-kerala-is-far-reaching"
published_at: "2024-02-18T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d1ab4db76ff_Untitled-2_copy.jpg"
keywords: []
---

# കണ്ണിലെ ക്യാൻസറിന് കാഴ്ച നില നിർത്തി ചികിത്സ വിജയകരമാക്കിയ ഇന്ത്യയിലെ നാലാമത്തെ സർക്കാർ ആശുപത്രിയായി മലബാർ ക്യാൻസർ സെൻ്റർ ; കേരളത്തിൻ്റഭിമാനം വാനോളം

> **Lead Summary:** കണ്ണിനകത്തുള്ള അർബുദത്തിന് കണ്ണ് നീക്കം ചെയ്യാതെ ചികിത്സ. സംസ്ഥാനത്ത് ആദ്യമായി കോടിയേരി മലബാർ കാൻസർ സെന്ററിൽ ഒക്യുലാർ പ്ലാക് ബ്രാക്കി തെറാപ്പി ചികിത്സ നടത്തി. കൊല്ലം ജില്ലയിലെ 55 വയസ്സുള്ള രോഗിക്കാണ് കണ്ണിന്റെ കാഴ്ച നിലനിർത്തിക്കൊണ്ടുള്ള ചികിത്സ നടത്തിയത്. കണ്ണിൽ അർബുദം വന്നാൽ കണ്ണ് നീക്കംചെയ്യാറാ ണ് പതിവ്. അതിനു പകരം കണ്ണ് നിലനിർത്തിക്കൊണ്ടാണ് ചികിത്സ നടത്തിയത്.

## Article Content

കണ്ണിനകത്തുള്ള അർബുദത്തിന് കണ്ണ് നീക്കം ചെയ്യാതെ ചികിത്സ. സംസ്ഥാനത്ത് ആദ്യമായി കോടിയേരി മലബാർ കാൻസർ സെന്ററിൽ ഒക്യുലാർ പ്ലാക് ബ്രാക്കി തെറാപ്പി ചികിത്സ നടത്തി. കൊല്ലം ജില്ലയിലെ 55 വയസ്സുള്ള രോഗിക്കാണ് കണ്ണിന്റെ കാഴ്ച നിലനിർത്തിക്കൊണ്ടുള്ള ചികിത്സ നടത്തിയത്. കണ്ണിൽ അർബുദം വന്നാൽ കണ്ണ് നീക്കംചെയ്യാറാ ണ് പതിവ്. അതിനു പകരം കണ്ണ് നിലനിർത്തിക്കൊണ്ടാണ് ചികിത്സ നടത്തിയത്.

ചികിത്സ പൂർത്തിയായാൽ രോഗിയുടെ കാഴ്ച മുഴുവനായി നഷ്ടപ്പെടില്ല. എം.സി.സി.യിലെ ഒക്യുലാർ ഓങ്കോളജി വിഭാഗവും റേഡിയേഷൻ ഓങ്കോളജി വിഭാഗവുമാണ്നേതൃത്വം നൽകിയത്. ശനിയാഴ്ച ശസ്ത്രക്രിയ കഴിഞ്ഞ രോഗി സെന്ററിൽ നിരീക്ഷണത്തിലാണ്. കണ്ണിനകത്ത് യുവിയൽ മെലനോമയ്ക്കാണ് ചികിത്സ നടത്തിയത്.

കണ്ണിലെ അർബുദത്തിന് കുട്ടികൾക്കും ഈ ചികിത്സ നടത്താം. രാജ്യത്ത് അപൂർവം ആശുപത്രി കളിൽ മാത്രമേ ഈ ചികിത്സ നടത്തുന്നുള്ളൂ. ഡൽഹി എയിംസ്, ന്യൂഡൽഹി ആർമി ആസ്പത്രി, ഛണ്ഡീഗഢ് ഗവ. മെഡിക്കൽ കോളേജ് എന്നിവ കഴിഞ്ഞാൽ ഈ ചികിത്സ നടത്തുന്ന രാജ്യത്തെ നാലാമത്തെ സർക്കാർ ആശുപത്രിയായി എം.സി.സി. മാറി. സെൻ്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യത്തിൻ്റെ നിർദ്ദേശപ്രകാരം ഡോ. എം.ഗീത, ഡോ. ജോനീത, ഡോ. ശില്പ, ഡോ. ഗ്രീഷ്മ, ഡോ. ഫൈറൂസ്, ഡോ. ഹൃദ്യ, ഡോ. സോണാലി, ഡോ. രൂപേഷ്, സ്റ്റാഫ് നഴ്സു‌മാരായ ജിഷ, മനീഷ്, ശ്രീജിൽ തുടങ്ങി യവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/185480/malabar-cancer-center-became-the-fourth-government-hospital-in-india-to-successfully-cure-eye-cancerthe-pride-of-kerala-is-far-reaching)