---
title: "ബാലികയുടെ മൂക്കിൽ നിന്നും ദുർഗന്ധം; പ്ലാസ്റ്റിക് നീക്കം ചെയ്തു"
english_title: "Bad smell from the girl's nose;Removed the plastic"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/185566/bad-smell-from-the-girls-noseremoved-the-plastic"
published_at: "2024-02-18T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d223f184ad9_Untitled-5_copy.jpg"
keywords: []
---

# ബാലികയുടെ മൂക്കിൽ നിന്നും ദുർഗന്ധം; പ്ലാസ്റ്റിക് നീക്കം ചെയ്തു

> **Lead Summary:** തലശ്ശേരി: ഒന്നാം ക്ലാസുകാരിയുടെ മൂക്കിൽ നിന്നും ദുർഗന്ധം അനുവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് നീക്കം ചെയ്തു. കോഴിക്കോട് സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പെരിങ്ങത്തൂർ സ്വദേശിയുടെ മകളുടെ മൂക്കിൽ നിന്നാണ് തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷലിസ്റ്റ് ഡോ. എ.പി മനോജൻ അര സെൻ്റീ മീറ്റർ നീളമുള്ള പ്ലാസ്റ്റിക്, സർജറിയിലൂടെ നീക്കം ചെയ്തത്.

## Article Content

തലശ്ശേരി: ഒന്നാം ക്ലാസുകാരിയുടെ മൂക്കിൽ നിന്നും ദുർഗന്ധം അനുവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് നീക്കം ചെയ്തു. കോഴിക്കോട് സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പെരിങ്ങത്തൂർ സ്വദേശിയുടെ മകളുടെ മൂക്കിൽ നിന്നാണ് തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷലിസ്റ്റ് ഡോ. എ.പി മനോജൻ അര സെൻ്റീ മീറ്റർ നീളമുള്ള പ്ലാസ്റ്റിക്, സർജറിയിലൂടെ നീക്കം ചെയ്തത്.

നാലു മാസം മുമ്പ് ട്യൂഷൻ സെൻ്ററിൽ നിന്നും പരീക്ഷയിൽ മുഴുവൻ മാർക്ക് വാങ്ങിയതിന് വെരി ഗുഡ് നൽകാൻ കൈ തണ്ടയിൽ ഒട്ടിച്ചു നൽകിയ പ്ലാസ്റ്റിക് സ്റ്റിക്കറായ സ്‌മൈൽ അബദ്ധത്തിൽ മൂക്കിൽ അകപ്പെട്ടത്.

ബാലികയുടെ മുക്കിൽ നിന്നുള്ള ദുർഗന്ധം കാരണമാണ് ഡോക്ടറെ സമീപിച്ച് എൻഡോ സ്കോപ്പിയിലൂടെ പ്ലാസ്റ്റിക് രൂപത്തിലുള്ള സാധനം കണ്ടെത്തിയത്. കുട്ടികളുടെ മൂക്കിൽ നിന്നുള്ള ദുർഗന്ധം നിസാരവൽകരിക്കരുതെന്നും അടുത്തുള്ള ഇ.എൻ.ടി ഡോക്ടറെ സമീപിച്ച് ഉപദേശം നൽകണമെന്നും ഡോക്ടർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/185566/bad-smell-from-the-girls-noseremoved-the-plastic)