---
title: "ടി പി ചന്ദ്രശേഖരൻ വധക്കേസിൽ  പ്രതികൾക്ക്  പരമാവധി ശിക്ഷ നൽകണമെന്ന സർക്കാർ വാദം ശരിവച്ച് ഹൈക്കോടതി ; 2 പ്രതികളെ വെറുതെവിട്ട നടപടി റദ്ദാക്കി, വിചാരണ  കോടതി വിധി ശരിവച്ച് ഹൈക്കോടതിയും"
english_title: "The High Court upheld the government's argument that the accused should be given maximum punishment in the TP Chandrasekaran murder case;The acquittal of the 2 accused was quashed and the High Court upheld the judgment of the trial court"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/185661/the-high-court-upheld-the-governments-argument-that-the-accused-should-be-given-maximum-punishment-in-the-tp-chandrasekaran-murder-casethe-acquittal-of-the-2-accused-was-quashed-and-the-high-court-upheld-the-judgment-of-the-trial-court"
published_at: "2024-02-19T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2e61952f28_download_(2).jpg"
keywords: []
---

# ടി പി ചന്ദ്രശേഖരൻ വധക്കേസിൽ  പ്രതികൾക്ക്  പരമാവധി ശിക്ഷ നൽകണമെന്ന സർക്കാർ വാദം ശരിവച്ച് ഹൈക്കോടതി ; 2 പ്രതികളെ വെറുതെവിട്ട നടപടി റദ്ദാക്കി, വിചാരണ  കോടതി വിധി ശരിവച്ച് ഹൈക്കോടതിയും

> **Lead Summary:** ****** ടി പി ചന്ദ്രശേഖരൻ വധക്കേസിലെ വിചാരണ കോടതി വിധി ശരിവച്ച് ഹൈക്കോടതി. ഒന്നു മുതൽ 8 വരെയുള്ള പ്രതികളുടെ ശിക്ഷയാണ് ശരി വച്ചത്.

## Article Content

****** ടി പി ചന്ദ്രശേഖരൻ വധക്കേസിലെ വിചാരണ കോടതി വിധി ശരിവച്ച് ഹൈക്കോടതി. ഒന്നു മുതൽ 8 വരെയുള്ള പ്രതികളുടെ ശിക്ഷയാണ് ശരി വച്ചത്.

രണ്ട് പ്രതികളെ വെറുതെ വിട്ട നടപടി റദ്ദാക്കി. കെ കെ കൃഷ്‌ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട നടപടിയാണ് റദ്ദാക്കിയത്. സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി എന്ന പാർട്ടിയുണ്ടാക്കിയതിന്റെ പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികൾ ഗൂഢാലോചന നടത്തി ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ് ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ അപ്പീലുകളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്

ശിക്ഷ വിധി ചോദ്യം ചെയ്ത് പ്രതികളും പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും, സിപിഎം നേതാവ് പി. മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ കെ രമ യും നൽകിയ അപ്പീലുകളിൽ ആണ് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി പറഞത്. എഫ്ഐആറിൽ കൃത്യമായി എത്ര പ്രതികളുണ്ടെന്ന് പറയുന്നില്ലെന്നും, പലരെയും കേസിൽ പ്രതി ചേർത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് പ്രതികളുടെ വാദം.

അതേ സമയം കൊലപാതകത്തിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും സിപിഎം നേതാവും നിലവിൽ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പി മോഹനനെ അടക്കം വെറുതെവിട്ട നടപടി റദ്ദാക്കണമെന്നാണ് കെ കെ രമ എം എൽ എയുടെ ആവശ്യം. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചിരുന്നു. പ്രതികൾ ചെയ്‌ത കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്തു പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു സർക്കാർ ആവശ്യം.

2012 മേയ് 4നാണ് ആർഎംപി സ്‌ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുതിയത്. സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി എന്ന പാർട്ടിയുണ്ടാക്കിയതിന്റെ പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികൾ ഗൂഢാലോചന നടത്തി ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/185661/the-high-court-upheld-the-governments-argument-that-the-accused-should-be-given-maximum-punishment-in-the-tp-chandrasekaran-murder-casethe-acquittal-of-the-2-accused-was-quashed-and-the-high-court-upheld-the-judgment-of-the-trial-court)