---
title: "കണ്ണൂരിൽ ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി"
english_title: "SFI workers black flag against Governor in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/185663/sfi-workers-black-flag-against-governor-in-kannur"
published_at: "2024-02-19T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2e711d24f6_65d2d20f8912c_news-card.jpg"
keywords: []
---

# കണ്ണൂരിൽ ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി

> **Lead Summary:** മട്ടന്നൂർ : കണ്ണൂരിൽ ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി. കസ്റ്റഡിയിലെടുത്ത എസ് ഐ ഐ പ്രവർത്തകരെ പൊലീസ് മർദിച്ചെന്നാരോപിച്ച് പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞുവച്ചു. മട്ടന്നൂർ, ഇരിട്ടി, പേരാവൂർ എന്നിവിടങ്ങളിലായിരുന്നു കരിങ്കൊടി പ്രതിഷേധം.

## Article Content

മട്ടന്നൂർ : കണ്ണൂരിൽ ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി. കസ്റ്റഡിയിലെടുത്ത എസ് ഐ ഐ പ്രവർത്തകരെ പൊലീസ് മർദിച്ചെന്നാരോപിച്ച് പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞുവച്ചു. മട്ടന്നൂർ, ഇരിട്ടി, പേരാവൂർ എന്നിവിടങ്ങളിലായിരുന്നു കരിങ്കൊടി പ്രതിഷേധം.

വയനാട്ടിലെ വന്യ ജീവി ആക്രമണത്തിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളെ കാണാൻ എത്തിയതായിരുന്നു. കേരള ഗവർണർ ആരിഫ്ഖാൻ.കണ്ണൂർ എയർപോർട്ടിൽ ഇറങ്ങി വയനാട്ടിലേക്ക് പോകും വഴിയായിരുന്നു കരിങ്കോടി പ്രതിഷേധം. മട്ടന്നൂർ ടൗണിൽ വച്ച് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി.

കസ്റ്റഡിയിലെടുത്ത എസ് ഐ ഐ പ്രവർത്തകരെ പൊലീസ് മർദിച്ചെന്നാരോപിച്ച് പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞുവച്ചു. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ പോലീസ് വാഹനത്തിൽ നിന്നും പിടിച്ചിറക്കി.

എസ് എഫ് ഐ പ്രവർത്തകർ മട്ടന്നൂർ ടൗണിൽ ഗവർണർക്കെതിരെ മുദ്രാവാക്യം മുഴക്കി. നാളെയും പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/185663/sfi-workers-black-flag-against-governor-in-kannur)