---
title: "കൈക്കൂലി കേസ്: വില്ലേജ് അസിസ്റ്റന്റിന് തടവും പിഴയും"
english_title: "Bribery case: Imprisonment and fine for village assistant"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/185688/bribery-case-imprisonment-and-fine-for-village-assistant"
published_at: "2024-02-19T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2fd39b4e88_download_(5).jpg"
keywords: []
---

# കൈക്കൂലി കേസ്: വില്ലേജ് അസിസ്റ്റന്റിന് തടവും പിഴയും

> **Lead Summary:** **ത​ല​ശ്ശേ​രി: **കൈ​ക്കൂ​ലി കേ​സി​ൽ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റി​ന് ത​ട​വും പി​ഴ​യും. വി​ല്ലേ​ജ് ഓ​ഫി​സ​ർ നി​ര​പ​രാ​ധി​യാ​ണെ​ന്ന് ക​ണ്ട് ത​ല​ശ്ശേ​രി വി​ജി​ല​ൻ​സ് കോ​ട​തി വി​ട്ട​യ​ച്ചു. ചാ​വ​ശ്ശേ​രി വി​ല്ലേ​ജ് ഓ​ഫി​സ​റാ​യ വി​നോ​ദ്, വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റ് ര​ജീ​ഷ് എ​ന്നി​വ​രെ 2013 ഫെ​ബ്രു​വ​രി ര​ണ്ടി​ന് ഭൂ​നി​കു​തി അ​ട​ക്കു​ന്ന​തി​ന് പ​രാ​തി​ക്കാ​ര​നാ​യ അ​ഷ്റ​ഫ് എ​ന്ന​യാ​ളി​ൽനി​ന്ന് 2500 രൂ​പ കൈ​പ്പ​റ്റു​മ്പോ​ൾ ക​ണ്ണൂ​ർ വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി​യാ​യി​രു​ന്നു സു​നി​ൽ ബാ​ബു അ​റ​സ്റ്റ് ചെ​യ്തെ​ന്നാ​ണ് കേ​സ്.

## Article Content

**ത​ല​ശ്ശേ​രി: **കൈ​ക്കൂ​ലി കേ​സി​ൽ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റി​ന് ത​ട​വും പി​ഴ​യും. വി​ല്ലേ​ജ് ഓ​ഫി​സ​ർ നി​ര​പ​രാ​ധി​യാ​ണെ​ന്ന് ക​ണ്ട് ത​ല​ശ്ശേ​രി വി​ജി​ല​ൻ​സ് കോ​ട​തി വി​ട്ട​യ​ച്ചു. ചാ​വ​ശ്ശേ​രി വി​ല്ലേ​ജ് ഓ​ഫി​സ​റാ​യ വി​നോ​ദ്, വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റ് ര​ജീ​ഷ് എ​ന്നി​വ​രെ 2013 ഫെ​ബ്രു​വ​രി ര​ണ്ടി​ന് ഭൂ​നി​കു​തി അ​ട​ക്കു​ന്ന​തി​ന് പ​രാ​തി​ക്കാ​ര​നാ​യ അ​ഷ്റ​ഫ് എ​ന്ന​യാ​ളി​ൽനി​ന്ന് 2500 രൂ​പ കൈ​പ്പ​റ്റു​മ്പോ​ൾ ക​ണ്ണൂ​ർ വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി​യാ​യി​രു​ന്നു സു​നി​ൽ ബാ​ബു അ​റ​സ്റ്റ് ചെ​യ്തെ​ന്നാ​ണ് കേ​സ്.

ത​ല​ശ്ശേ​രി വി​ജി​ല​ൻ​സ് കോ​ട​തി ജ​ഡ്ജി മ​ധു​സൂ​ദ​ന​ൻ ര​ണ്ടാം പ്ര​തി​യാ​യ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റ് ര​ജീ​ഷി​നെ ഒ​രു വ​ർ​ഷം ക​ഠി​ന ത​ട​വി​നും 25,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. വി​ല്ലേ​ജ് ഓ​ഫി​സ​റാ​യ ഒ​ന്നാം​പ്ര​തി വി​നോ​ദി​നെ കു​റ്റ​​മു​ക്ത​നാ​ക്കി. ഒ​ന്നാം പ്ര​തി വി​നോ​ദി​ന് വേ​ണ്ടി അ​ഡ്വ. പി. ​രാ​ജീ​വ്, അ​ഡ്വ. പ്ര​ദീ​പ് കു​മാ​ർ മു​ച്ചി​ലോ​ട്ട് എ​ന്നി​വ​രും പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഉ​ഷാ​കു​മാ​രി​യും ഹാ​ജ​രാ​യി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/185688/bribery-case-imprisonment-and-fine-for-village-assistant)