---
title: "8 വയസുകാരിയെ പീഡിപ്പിച്ചു ; 52കാരന് 53 വർഷം കഠിനതടവും, 1.2 ലക്ഷം പിഴയും വിധിച്ച് തലശേരി കോടതി"
english_title: "An 8-year-old girl was molested;The Thalassery court sentenced the 52-year-old to 53 years of rigorous imprisonment and a fine of 1.2 lakhs"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/185900/an-8-year-old-girl-was-molestedthe-thalassery-court-sentenced-the-52-year-old-to-53-years-of-rigorous-imprisonment-and-a-fine-of-12-lakhs"
published_at: "2024-02-20T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d43a4de922e_download_(5).jpg"
keywords: []
---

# 8 വയസുകാരിയെ പീഡിപ്പിച്ചു ; 52കാരന് 53 വർഷം കഠിനതടവും, 1.2 ലക്ഷം പിഴയും വിധിച്ച് തലശേരി കോടതി

> **Lead Summary:** *** ***എട്ടുവയസ്സുകാരി യെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലാ യി 53 വർഷം കഠിനതടവും, 1.2 ലക്ഷം രൂപ പിഴയും. കോളയാട് കണിയാൻപടി സ്വദേശി പ്രകാശനെയാണ് തലശ്ശേരി അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ട്വിറ്റി ജോസ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭ വിച്ചാൽ മതിയെന്നതിനാൽ 25 വർഷം തടവിൽ കഴിയണം.

## Article Content

*** ***എട്ടുവയസ്സുകാരി യെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലാ യി 53 വർഷം കഠിനതടവും, 1.2 ലക്ഷം രൂപ പിഴയും. കോളയാട് കണിയാൻപടി സ്വദേശി പ്രകാശനെയാണ് തലശ്ശേരി അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ട്വിറ്റി ജോസ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭ വിച്ചാൽ മതിയെന്നതിനാൽ 25 വർഷം തടവിൽ കഴിയണം.

പിഴയടച്ചില്ലെ ങ്കിൽ ഒന്നേകാൽ വർഷംകൂടി തടവനുഭവിക്കണം. പോക്സോ നിയമത്തിലെ രണ്ടുവകുപ്പുകൾ പ്രകാരം 25 വർഷം വീതം കഠി നതടവും, 50,000 രൂപ വീതം പിഴയും ഭീഷണിപ്പെടുത്തിയതിന് മൂന്നുവർഷം തടവും, 20,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ യടച്ചാൽ തുക പെൺകുട്ടിക്ക് നൽകണം.

2019 - 2020 വർഷത്തിൽ പെൺകുട്ടിക്കുനേരേ രണ്ടു തവണ ലൈംഗികാതിക്ര നടത്തുകയും പുറത്തു പറഞ്ഞാൽ കൊന്നുകളയുമെ ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എം. ഭാസുരി ഹാജരായി. പേരാവൂർ ഇൻസ്പെക്ടറായായിരുന്ന പി.ബി. സജീവാണ് അന്വേഷണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/185900/an-8-year-old-girl-was-molestedthe-thalassery-court-sentenced-the-52-year-old-to-53-years-of-rigorous-imprisonment-and-a-fine-of-12-lakhs)