---
title: "തലശേരിയിൽ  സി പി എം പ്രവർത്തകർക്കു നേരെ വധശ്രമം ; 2  പേർക്ക് പരിക്ക്"
english_title: "Attempt to kill CPM workers in Thalassery;2 people injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/185959/attempt-to-kill-cpm-workers-in-thalassery2-people-injured"
published_at: "2024-02-20T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d4627d8d747_download_(4).jpg"
keywords: []
---

# തലശേരിയിൽ  സി പി എം പ്രവർത്തകർക്കു നേരെ വധശ്രമം ; 2  പേർക്ക് പരിക്ക്

> **Lead Summary:** *** തലശേരി: ***തലശേരിക്കടുത്ത് കതിരൂർ പൊന്ന്യം കുണ്ടുചിറയിൽ ക്ഷേത്രോത്സവത്തിനിടെ ഇരു വിഭാഗങ്ങൾ തമ്മിൽ കൈയ്യാങ്കളിയും, ഉന്തും തള്ളും ഉണ്ടായിരുന്നു.

## Article Content

*** തലശേരി: ***തലശേരിക്കടുത്ത് കതിരൂർ പൊന്ന്യം കുണ്ടുചിറയിൽ ക്ഷേത്രോത്സവത്തിനിടെ ഇരു വിഭാഗങ്ങൾ തമ്മിൽ കൈയ്യാങ്കളിയും, ഉന്തും തള്ളും ഉണ്ടായിരുന്നു.

അടൂട മടപ്പുര ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുണ്ടായത്. ഇത് നാട്ടുകാർ ഇടപെട്ട് പറഞ്ഞു തീർത്തിരുന്നു. ഇതിന് പിന്നാലെയാണ് രാത്രിയിൽ രണ്ട് സി പി എം പ്രവർത്തകർക്ക് നേരെ അക്രമമുണ്ടായത്..

ഇരുമ്പു പൈപ്പുകളടക്കം ഉപയോഗിച്ചാണ് മർദ്ദിച്ചത്. തലക്കടക്കം ഇരുവർക്കും പരിക്കേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ കുനിയിൽ സന്ദീപ്, കുണ്ടുചിറയിലെ കാളിയത്താൻ രമിത്ത് എന്നിവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുണ്ടുചിറ സായാഹ്ന നഗറിൽ ആണ് സംഭവം നടന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/185959/attempt-to-kill-cpm-workers-in-thalassery2-people-injured)