---
title: "കണ്ണൂരിൽ വീണ്ടും ക​ടു​വ​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ"
english_title: "The locals have seen a tiger again in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/185969/the-locals-have-seen-a-tiger-again-in-kannur"
published_at: "2024-02-20T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d4716684171_65d46bf6bd54f_tiger.jpg"
keywords: []
---

# കണ്ണൂരിൽ വീണ്ടും ക​ടു​വ​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ

> **Lead Summary:** ** **കൊ​ട്ടി​യൂ​ർ ച​പ്പ​മ​ല​യി​ലും ക​ടു​വ​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ. ഞാ​യ​റാ​ഴ്‌​ച രാ​വി​ലെ റ​ബ​ർ വെ​ട്ടാ​ൻ പോ​യ​വ​രാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. അ​ട്ടി​ക്ക​ള​ത്തി​ന് സ​മീ​പ​ത്തു​ള്ള കൃ​ഷി​യി​ട​ത്തി​ലാ​ണ് ക​ടു​വ​യെ ക​ണ്ട​ത്.

## Article Content

** **കൊ​ട്ടി​യൂ​ർ ച​പ്പ​മ​ല​യി​ലും ക​ടു​വ​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ. ഞാ​യ​റാ​ഴ്‌​ച രാ​വി​ലെ റ​ബ​ർ വെ​ട്ടാ​ൻ പോ​യ​വ​രാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. അ​ട്ടി​ക്ക​ള​ത്തി​ന് സ​മീ​പ​ത്തു​ള്ള കൃ​ഷി​യി​ട​ത്തി​ലാ​ണ് ക​ടു​വ​യെ ക​ണ്ട​ത്.

ക​ടു​വ​യെ ക​ണ്ട​തോ​ടെ ക​ർ​ഷ​ക​ർ ടാ​പ്പി​ങ് അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കൊ​ട്ടി​യൂ​ർ പ​ന്നി​യാം​മ​ല​യി​ൽ കെ​ണി​യി​ൽ കു​ടു​ങ്ങി​യ ക​ടു​വ പി​ന്നീ​ട് ച​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു.

പി​ന്നീ​ട് ഇ​തി​നോ​ട​ടു​ത്ത സ്ഥ​ല​ത്തും വീ​ണ്ടും ക​ടു​വ​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ തി​ര​ച്ചി​ൽ ന​ട​ത്തി മ​ട​ങ്ങി​യ​ത​ല്ലാ​തെ ഫ​ല​മു​ണ്ടാ​യി​ല്ല. കൊ​ട്ടി​യൂ​രി​ന്റെ മ​ല​യ​ടി​വാ​ര​ങ്ങ​ളി​ൽ നി​ര​ന്ത​രം ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യ​തോ​ടെ രാ​പ്പ​ക​ൽ പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത ഭീ​തി​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/185969/the-locals-have-seen-a-tiger-again-in-kannur)