---
title: "ബൈക്കിൽ സഞ്ചരിച്ച് മദ്യവിൽപ്പന ; മട്ടന്നൂർ സ്വദേശി അറസ്റ്റിൽ"
english_title: "Selling liquor by bike;A native of Mattanur was arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/186202/selling-liquor-by-bikea-native-of-mattanur-was-arrested"
published_at: "2024-02-21T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d5b2f6a929e_Untitled-4_copy.jpg"
keywords: []
---

# ബൈക്കിൽ സഞ്ചരിച്ച് മദ്യവിൽപ്പന ; മട്ടന്നൂർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** മട്ടന്നൂർ: ബൈക്കിൽ സഞ്ചരിച്ച് ആവശ്യക്കാർക്ക് മദ്യവില്പന നടത്തുന്ന ആക്കാം പറമ്പ് സ്വദേശി ധനേഷ് നെയാണ് മട്ടനൂർ എക്സൈസ് ഇൻസ്‌പെക്ടർ ലോതർ എൽ പെരേരയും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

മട്ടന്നൂർ: ബൈക്കിൽ സഞ്ചരിച്ച് ആവശ്യക്കാർക്ക് മദ്യവില്പന നടത്തുന്ന ആക്കാം പറമ്പ് സ്വദേശി ധനേഷ് നെയാണ് മട്ടനൂർ എക്സൈസ് ഇൻസ്‌പെക്ടർ ലോതർ എൽ പെരേരയും സംഘവും അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്ന് 9 ലിറ്റർ മദ്യവും കടത്താനുപയോഗിച്ച KL 58 Q 5232 ഹോണ്ട സ്‌കൂട്ടിയും കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പരിശോധന സംഘത്തിൽ പ്രിവൻറ്റീവ് ഓഫീസർ പി.വി. സുലൈമാൻ, പ്രിവൻറ്റീവ് ഗ്രേഡ്  സതീഷ് വിളങ്ങോട്ട് ഞാലിൽ,പി.കെ.സജേഷ് ഡ്രൈവർ കെ.ടി. ജോർജ്ജ് എന്നിരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/186202/selling-liquor-by-bikea-native-of-mattanur-was-arrested)