---
title: "കൊടുവള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്  ; വിഎച്ച്എസ്ഇ കെട്ടിടവും, വർണക്കൂടാര  ഉദ്ഘാടനവും ഇന്ന് "
english_title: "Koduvalli Govt. Vocational Higher Secondary School to international standardsVHSE building and Varnakutara inauguration tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/186384/koduvalli-govt-vocational-higher-secondary-school-to-international-standardsvhse-building-and-varnakutara-inauguration-tomorrow"
published_at: "2024-02-22T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d6d39e3b93a_Untitled-2_copy.jpg"
keywords: []
---

# കൊടുവള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്  ; വിഎച്ച്എസ്ഇ കെട്ടിടവും, വർണക്കൂടാര  ഉദ്ഘാടനവും ഇന്ന് 

> **Lead Summary:** *** ***പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് വി.എച്ച്.എസ്.ഇ വിഭാഗത്തിന് വേണ്ടി നിർമ്മിച്ച പുതിയ ക്ലാസ് മുറികളുടെയും, പ്രീ പ്രൈമറി കുട്ടികൾക്കായി നിർമ്മിച്ച വർണക്കൂടാരം പാർക്കിൻ്റെയും ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ നിർവഹിക്കും. ഉച്ചക്ക് 2.30 ന് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സ്ഥലം എം എൽ എ കൂടിയായ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ അധ്യക്ഷനാകും.

## Article Content

*** ***പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് വി.എച്ച്.എസ്.ഇ വിഭാഗത്തിന് വേണ്ടി നിർമ്മിച്ച പുതിയ ക്ലാസ് മുറികളുടെയും, പ്രീ പ്രൈമറി കുട്ടികൾക്കായി നിർമ്മിച്ച വർണക്കൂടാരം പാർക്കിൻ്റെയും ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ നിർവഹിക്കും. ഉച്ചക്ക് 2.30 ന് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സ്ഥലം എം എൽ എ കൂടിയായ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ അധ്യക്ഷനാകും.

നഗരസഭാ വൈസ് ചെയർമാൻ വാഴയിൽ ശശി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷബാന ഷാനവാസ്, കൗൺസിലർ ജ്യോതിഷ്കുമാർ, വിഎച്ച്എസ്ഇ അസി.ഡയറക്ടർ ഇ.ആർ ഉദയകുമാരി, കണ്ണൂർ ഡി.പി.ഒ രമേശൻ കടൂർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കാത്താണ്ടി റസാഖ്, അഡ്വ.നിഷാദ്, എം പി അരവിന്ദാക്ഷൻ, അഡ്വ.കെ.എ ലത്തീഫ്, എം പി സുമേഷ്, കെ.വിനയരാജ്, ബി.പി മുസ്തഫ,

വർക്കി വട്ടപ്പാറ, രമേശൻ ഒതയോത്ത്, തലശേരി സൗത്ത് എ.ഇ.ഒ സുജാത, സൗത്ത് ബി.പി.സി കെ. സഖീഷ്, പ്രധാനധ്യാപകൻ മുഹമ്മദ് അഷ്റഫ്, മദർ പിടിഎ പ്രസിഡണ്ട് പി. രേഖ എന്നിവർ സംസാരിക്കും. തലശേരി നഗരസഭാ ചെയർ പേഴ്സൻ കെ.എം ജമുനാറാണി സ്വാഗതവും, പ്രിൻസിപ്പൽ ടി. നിഷീദ് നന്ദിയും പറയും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/186384/koduvalli-govt-vocational-higher-secondary-school-to-international-standardsvhse-building-and-varnakutara-inauguration-tomorrow)