---
title: "കാത്തിരിപ്പിന് വിരാമം ; തിരുവങ്ങാട് വില്ലേജ് ഓഫീസ് ഇന്ന് തലശേരിക്ക് സമർപ്പിക്കും"
english_title: "Stop waiting;Thiruvangad village office will be handed over to Thalassery today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/186695/stop-waitingthiruvangad-village-office-will-be-handed-over-to-thalassery-today"
published_at: "2024-02-23T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d83addbb69c_Untitled-4_copy.jpg"
keywords: []
---

# കാത്തിരിപ്പിന് വിരാമം ; തിരുവങ്ങാട് വില്ലേജ് ഓഫീസ് ഇന്ന് തലശേരിക്ക് സമർപ്പിക്കും

> **Lead Summary:** ** **കാത്തിരിപ്പിനൊടുവിൽ തീരുമാനമായി. നിർമ്മാണം പൂർത്തീകരിച്ച തിരുവങ്ങാട് വില്ലേജ് ഓഫിസി ന്റെ പുതിയ കെട്ടിടം ഇന്ന് 4 മണിക്ക് തുറക്കും. തലശേരി എം.എൽ.എ. കൂടിയായ സംസ്ഥാന നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഇത് നാടിനായി തുറന്നു നൽകും. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സദാനന്ദ പൈ റോഡിൽ മനോഹരമായി പണിത കെട്ടിടം സർവ്വ സജ്ജമായി ഒരുങ്ങി നിൽക്കുകയാണ്. റവന്യൂ വകുപ്പിന്റെ സ്വന്തം സ്ഥലത്താണ് 42 ലക്ഷം രൂപ ചിലവിട്ട് പുതിയ കെട്ടിടം പണി കഴിപ്പിച്ചിട്ടുള്ളത്.

## Article Content

** **കാത്തിരിപ്പിനൊടുവിൽ തീരുമാനമായി. നിർമ്മാണം പൂർത്തീകരിച്ച തിരുവങ്ങാട് വില്ലേജ് ഓഫിസി ന്റെ പുതിയ കെട്ടിടം ഇന്ന് 4 മണിക്ക് തുറക്കും. തലശേരി എം.എൽ.എ. കൂടിയായ സംസ്ഥാന നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഇത് നാടിനായി തുറന്നു നൽകും. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സദാനന്ദ പൈ റോഡിൽ മനോഹരമായി പണിത കെട്ടിടം സർവ്വ സജ്ജമായി ഒരുങ്ങി നിൽക്കുകയാണ്. റവന്യൂ വകുപ്പിന്റെ സ്വന്തം സ്ഥലത്താണ് 42 ലക്ഷം രൂപ ചിലവിട്ട് പുതിയ കെട്ടിടം പണി കഴിപ്പിച്ചിട്ടുള്ളത്.

മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള പഴയ കെട്ടിടം അപകടാവസ്ഥ യിലായതോടെ പൊളിച്ചുമാറ്റിയാണ് അതേ സ്ഥലത്ത് പുതിയ കെട്ടിടം നിർമിച്ചത്. നിലവിൽ കീഴന്തിമുക്കിലെ വാടക കെട്ടിടത്തിലാണ് ഒന്നര വർഷമായി വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്.

പുതിയ കെട്ടിടത്തിൽ സ്റ്റാഫ് മുറിയും പൊതുജനങ്ങൾക്കുള്ള ഇരിപ്പിടം, റെക്കോർഡുകൾ സൂക്ഷിക്കാനുള്ള മുറി, ഡൈനിങ് ഹാൾ, ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി മൂന്ന് ശൗചാലയങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പെയിന്റിങ്, വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള ജോലികളെല്ലാം നേരത്തെ പൂർത്തിയായിട്ടും വില്ലേജോഫീസ് തുറന്നു നൽകാത്തത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/186695/stop-waitingthiruvangad-village-office-will-be-handed-over-to-thalassery-today)